Connect with us

Gulf

സ്‌റ്റോക് മാര്‍ക്കറ്റില്‍ പ്രവാസികള്‍ക്കും താവളമാക്കാം 'ലീഡ്‌സ് ' ട്രെയിനിംഗ്

Published

|

Last Updated

റിയാദ്: വര്‍ഷങ്ങള്‍ നീണ്ട അധ്വാനം കൊണ്ട് മിച്ചം വെക്കുന്ന ചെറിയ സമ്പാദ്യം പോലും മറ്റുള്ളവര്‍ക്ക് വേണ്ടി കാഴ്ച വെക്കുന്ന പ്രവാസികള്‍ തന്റെ തുടര്‍ ജീവതത്തിന്റെ
നീക്കിയിരിപ്പിനു വേണ്ടി എങ്ങിനെ സ്വരൂപിക്കാം എന്ന ചിന്തക്ക് ഉത്തരം നല്‍കുന്നതായിരുന്നു “ലീഡ്‌സ്” ഒരുക്കിയ “സമ്പാദ്യം എങ്ങിനെ” എന്ന പരിശീലനം. വരുമാനം കൂടുമ്പോള്‍ ചിലവുകളുടെ തോത് വര്‍ധിപ്പിക്കുന്നതാണു നമ്മുടെ സമ്പാദ്യം എവിടെയും കാണാത്തത്. ബാധ്യതകള്‍ ഉണ്ടാക്കിക്കൂട്ടുന്നതില്‍ ഉല്‍സുകരാവുന്ന നമ്മള്‍ മിച്ചം വെക്കുന്നതില്‍ പരാജിതരാണ്. വീടും, വാഹനങ്ങളും, ഇലക്ട്രോണിക് ഉപകരങ്ങളും ഉപകാരങ്ങളാണെങ്കിലും അവ ബാധ്യതകളാണ്. പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ നില്‍ക്കുന്ന ഒരാളുടെ ചിലവുകള്‍ 30% വരെ കൂടുന്നു എന്നതാണ് കണക്കുകള്‍. സമ്പാദ്യത്തിന്നു കാലം ഒരു തടസ്സമല്ല.

ഇന്ന് മുതല്‍ സമ്പാദ്യം തുടങ്ങാന്‍ തീരുമാനിക്കാം. ഒരു ടീമാറ്റ് അക്കൗണ്ടും, ഇന്റര്‍നെറ്റ് കണക്ഷനും, ഒരു ഉപദേശകനും ഉണ്ടെങ്കില്‍ ആര്‍ക്കും ഷെയര്‍ മാര്‍ക്കറ്റില്‍ ഒരു കൈ നോക്കാം. ഡേ ട്രേഡിംഗ് ഒഴിവാക്കി ദീര്‍ഘ കാല ഷെയറുകളോ, എത്തിക്‌സ് (ഇസ്ലാമിക്) മ്യൂച്ചല്‍ ഫണ്ടുകളോ വാങ്ങുന്നവര്‍ക്ക് സമ്പാദ്യമുണ്ടാക്കാം. ഓരോമാസവും ഒരു നിശ്ചിത സംഖ്യ ഇതിന്നായി മാറ്റിവെക്കുക.. അത്യാഗ്രഹമില്ലാതെ കൈകാര്യം ചെയ്താല്‍ ഏവര്‍ക്കും മിച്ചം ഉറപ്പിക്കാവുന്ന സുരക്ഷിതമായ താവളമാണ് ഷെയര്‍ മാര്‍ക്കറ്റ്. സഹായം വേണ്ടവര്‍ക്ക് “ലീഡ്‌സ് ” തുടര്‍ പരിശീലനം നല്‍കുന്നതാണ്. leads.comune@gmail.com, 0504637698 വാട്‌സ് ആപിലോ ബന്ധപെടാം.

എഞ്ചിനീയര്‍ ഇര്‍ഷാദ് പരിശീലന ക്ലാസെടുത്തു, ഡോ. ഇസ്മായില്‍ മരിതേരി ഉദ്ഘാടനം ചെയ്തു, താലിഷ്, ഇസ്മായില്‍ നീറാട്, യതി മുഹമ്മദലി, റഫീക്ക് കടലുണ്ടി, മജീദ് നെടിയിരുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. ലീഡ്‌സ് മെമ്പര്‍മാര്‍ക്ക് പുറമേ നിരവധി പേര്‍ പങ്കെടുത്ത ഈ പരിശീലനം പുതുമ നിറഞ്ഞതാണെന്ന് ട്രെയിനര്‍ അമീര്‍ഷാ, ഫാല്‍കം ഫ്രൈറ്റ് മജീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പറഞ്ഞു.