Connect with us

International

പാശ്ചാത്യര്‍ നടത്തുന്ന അതിക്രമങ്ങളും ഭീകരതയെന്ന് അല്‍ അസ്ഹര്‍ മേധാവി

Published

|

Last Updated

കൈറോ: ഭീകരതയുടെയും ഭീകരാക്രമണങ്ങളുടെയും ഏറ്റവും വലിയ ദുരിതം നേരിടുന്നത് മുസ്‌ലിംകള്‍ തന്നെയാണെന്ന് ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ മുതിര്‍ന്ന ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് അഹ്മദ് അല്‍ത്വയ്യിബ്. തവ്രവാദി ആക്രമണങ്ങളില്‍ ഇസ്‌ലാമിനെ ചേര്‍ത്തുവായിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാശ്ചാത്യന്‍ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെയും അവരുടെ ആരാധനാലയങ്ങള്‍ക്കെതിരെയും വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. ഖുര്‍ആന്‍ അഗ്നിക്കിരയാക്കുന്നതും പള്ളികള്‍ ആക്രമിക്കുന്നതും തീര്‍ച്ചയായും ഭീകരപ്രവര്‍ത്തനം തന്നെയാണ്. ഭീകരതയെ ഭീകരത കൊണ്ട് നേരിടരുത്. മനുഷ്യകുലത്തിന്റെ അടുത്ത ഭാവിയെന്തായിരിക്കുമെന്നത് ദൈവത്തിന് മാത്രമേ അറിയൂ. യൂറോപ്പിലും ആഫ്രിക്കയിലും ഭീകരരുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരുടെ കുടുംബത്തോടൊപ്പം തങ്ങളും ദുഖത്തില്‍ പങ്ക് ചേരുന്നു. മറ്റുള്ളവരെ പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകളും ഭീകരാക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അല്‍അസ്ഹറിലെ പണ്ഡിത യോഗത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest