ട്രെയിനിന് നേരെ കല്ലേറ്; അസിസ്റ്റന്റ് ലോക്കോ പൈലറ്റിനു പരുക്ക്

Posted on: November 23, 2015 10:03 am | Last updated: November 23, 2015 at 10:03 am
SHARE

കൊയിലാണ്ടി: തിരുവനന്തപുരം-കുര്‍ള നേത്രാവതി എക്‌സ്പ്രസ് ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ അസി. ലോക്കോ പൈലറ്റിന് പരുക്കേറ്റു. ഷൊര്‍ണൂര്‍ ഗണേഷ് ഗവ. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വര്‍ക്കല ഇലകമണല്‍ സ്വദേശി ശോഭാമന്ദിരത്തില്‍ ഗോപിനാഥിന്റെ മകന്‍ ജി പ്രമോദി (29)നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 7.30 ന് കൊയിലാണ്ടി ബപ്പന്‍കാട് റെയില്‍വേഗേറ്റിനു സമീപം വെച്ചാണ് കുര്‍ളയിലേക്ക് പോകുകയായ ട്രെയിനിനു നേരെ കല്ലേറുണ്ടായത്. ട്രെയിനിന്റെ മുന്‍’ഭാഗത്തെ ഗ്ലാസ് കല്ലേറില്‍ പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന ഗ്ലാസ് വീണാണ് പ്രമോദിന്റെ മുഖത്ത് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന ് പ്രമോദിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമോദും ചീഫ് ലോക്കോ പൈലറ്റ് എം ജയകുമാറുമാണ് എന്‍ജിന്‍ ക്യാബിനില്‍ ഉണ്ടായിരുന്നത്. സംഭവത്തെതുടര്‍ന്ന് ഒരു മണിക്കൂറോളം യാത്രവൈകി. മെേറ്റാരു അസി.െൈപലറ്റും എന്‍ജിനും എത്തിച്ചാണ് യാത്ര തുടര്‍ന്നത്. രാത്രികാലങ്ങളില്‍ ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധര്‍ കല്ലേറ് നടത്തുന്നത് തുടര്‍സംഭവമാണ്. കഴിഞ്ഞമാസം കോഴിക്കോട് വെച്ച് സമാന രീതിയില്‍ അക്രമമുണ്ടായിരുന്നു. പോലീസ് അന്വഷണമാരംഭിച്ചു,