Connect with us

Kerala

മുഖ്യമന്ത്രിക്കെതിരായ സമരം ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തര എല്‍ഡിഎഫ് യോഗം

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ബാര്‍കേസില്‍ ഹൈക്കോടതി പരാമര്‍ശം ഉണ്ടായ സാഹചര്യത്തില്‍ ഇന്ന് എല്‍ഡിഎഫിന്റെ അടിയന്തര യോഗം. ഹൈക്കോടതി വിമര്‍ശം നേരിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഇടതുമുന്നണി നിലപാട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യലാണ് യോഗത്തിന്റെ മുഖ്യ അജണ്ട. സര്‍ക്കാര്‍ ഒന്നടങ്കം രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും.

അടുത്ത ആഴ്ച നിമസഭാ സമ്മേളനം തുടങ്ങാനിരിക്കെ മുന്നണി സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചര്‍ച്ച ചെയ്യും. നിമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ഘടകക്ഷികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇതില്‍ ചര്‍ച്ച നടക്കുകയുള്ളൂ.

Latest