Connect with us

Uae

ഫ്‌ളവേഴ്‌സ് ചാനല്‍ പ്രവാസികളെ തൃപ്തിപ്പെടുത്തും

Published

|

Last Updated

ഫ്‌ളവേഴ്‌സ് ചാനല്‍ ഗ്ലോബല്‍ എം ഡി. ആര്‍ ശ്രീകണ്ഠന്‍ നായര്‍
ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ഫ്‌ളവേഴ്‌സിന്റെ പുതി യ ചാനല്‍ “”ഫ്‌ളവേഴ്‌സ് ഇന്റര്‍ നാഷണല്‍”” പ്രവാസി മലയാളികള്‍ക്കിടയില്‍ പുതിയ രീതിക്ക് തുടക്കമിടുമെന്ന് ഗ്ലോബല്‍ എം ഡി. ആര്‍ ശ്രീകണ്ഠന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വര്‍ക്കുമായി സഹകരിച്ച് ഫ്‌ളവേഴ്‌സ് നവംബര്‍ ഒന്നിനാണ് സംപ്രേഷണമാരംഭിച്ചത്. ഒരു മുഴുവന്‍സമയ വിനോദ ചാനല്‍ ആയിരിക്കെ തന്നെ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും ഉള്‍പെടുത്തിയായിരിക്കും ഫ്‌ളവേഴ്‌സ് ഇന്റര്‍നാഷണലിന്റെ സംപ്രേഷണം. ഫ്‌ളവേഴ്‌സ് ഇന്റ ര്‍നാഷണലിനെ ചുരുങ്ങിയ നാളുകൊണ്ടുതന്നെ ഹൃദയത്തിലേറ്റിയ പ്രവാ സി മലയാളികളോട് നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ക്ക് പുറമെ ഗള്‍ഫ് നാടുകളില്‍ ചിത്രീകരിക്കുന്നതും പ്രവാസികള്‍ക്ക് നേരിട്ട് പങ്കെടുക്കാനാവുന്നതുമായ പരിപാടികള്‍ ഫ്‌ളവേഴ്‌സ് ഇന്റര്‍നാഷണലിലുണ്ടാകുമെന്ന് ആര്‍ ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും അര്‍ഹമായ പരിഗണനകളോടെ അവതരിപ്പിക്കുന്നതിന് പുറമെ പ്രവാസികളുടെ സ്വന്തം ചാനലായിട്ടായിരിക്കും ഫ്‌ള വേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രവ ര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളവേഴ്‌സ് വൈസ് ചെയര്‍മാന്‍ ഡോ. വിദ്യാ വിനോദ്, ഇന്‍സൈറ്റ് മീഡിയ സിറ്റി ആരംഭിക്കുന്ന പുതിയ വാര്‍ത്താചാനല്‍ 24ന്റെ നിയുക്ത ചെയ ര്‍മാന്‍ ഡോ. ആലുങ്കല്‍ മുഹമ്മദ് പങ്കെടുത്തു.