Connect with us

Kozhikode

ഗ്രാമീണ ന്യായാലയങ്ങള്‍ സ്ഥാപിക്കല്‍ ത്വരിതഗതിയിലാക്കണം

Published

|

Last Updated

മര്‍കസ് ലോ കോളേജില്‍ നടന്ന ടേബിള്‍ ടോക്കില്‍ അഡ്വ.സമദ് പുലിക്കാട് സംസാരിക്കുന്നു.

കാരന്തൂര്‍: നീതി പീഠങ്ങളുടെ മെല്ലെപ്പോക്ക് നയം അവസാനിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മര്‍കസ് ലോ കോളേജില്‍ നടന്ന ടേബിള്‍ ടോക് ആവശ്യപ്പെട്ടു. പ്രാദേശിക പ്രശ്‌നങ്ങളും കുടുംബ വഴക്കുകളും നാട്ടിന്‍ പുറങ്ങളിലെ പൗരമുഖ്യന്മാര്‍ മധ്യസ്ഥം വഹിച്ചു പരിഹരിച്ചിരുന്ന രീതി മാതൃകാപരമായിരുന്നു. നിയമ പരിജ്ഞാനവും പ്രാഗത്ഭവുമുള്ളവര്‍ ഇത്തരം പരിഹാര ശ്രമങ്ങളില്‍ വ്യാപൃതരാവുന്നതോടെ കോടതികളില്‍ കേസുകള്‍ കുന്നുകൂടി തീര്‍പ്പുകള്‍ അനന്തമായി നീളുന്ന പ്രവണതക്ക് ഒരുപരിധിവരെ തടയിടാനാകുമെന്നും ടേബിള്‍ ടോകില്‍ അഭിപ്രായമുയര്‍ന്നു.
ടേബിള്‍ ടോക് മര്‍കസ് ലോ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.പിഎസ് ഗോപി ഉദ്ഘാടനം ചെയ്തു. മജീദ് പുത്തനത്താണി മോഡറേറ്ററായിരുന്നു. അഡ്വ.മുസ്തഫ സഖാഫി, അഡ്വ.സമദ് പുലിക്കാട്, അഡ്വ.അബ്ദുല്‍ റഹൂഫ് അഹ്‌സനി, അഡ്വ.ആഷിഖ മുംതാസ്, അഡ്വ.ബിന്ദു, മണ്ടാളില്‍ ഉമര്‍ഹാജി സംബന്ധിച്ചു. സ്റ്റുഡന്‍സ് യൂണിയന്‍ സെക്രട്ടറി ശംവീല്‍ സ്വാഗതം പറഞ്ഞു.