Connect with us

Thiruvananthapuram

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം

Published

|

Last Updated

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.dhsekerala.gov.in,www.keralaresults.nic.in, www.prd.kerala. gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
ഉത്തരക്കടലാസുകളുടെ പുനര്‍നിര്‍ണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറത്തില്‍ അപേക്ഷാ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന് ഡിസംബര്‍ ഒമ്പതിനകം സമര്‍പിക്കണം. ഫീസ് വിവരം- പുനര്‍മൂല്യനിര്‍ണയം പേപ്പര്‍ ഒന്നിന് 500 രൂപ, സൂക്ഷ്മപരിശോധന പേപ്പര്‍ ഒന്നിന് 100 രൂപ, ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി പേപ്പര്‍ ഒന്നിന് 200 രൂപ. അപേക്ഷാഫോറം സ്‌കൂളുകളിലും ഹയര്‍സെക്കന്ററി പോര്‍ട്ടലിലും ലഭിക്കും. അപേക്ഷ യാതൊരു കാരണവശാലും ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. പ്രിന്‍സിപ്പല്‍മാര്‍ സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ഡിസംബര്‍ 15-നകം അപ്‌ലോഡ് ചെയ്യണം.