Connect with us

National

ആമിറിന് മറുപടി; ആരാധകരെ അപമാനിക്കുന്ന പ്രസ്താവന: ബിജെപി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നെന്ന ബോളിവുഡ് താരം ആമിര്‍ഖാന്റെ പ്രസ്താവനയ്ക്ക് ബിജെപിയുടെ മറുപടി. ഇന്ത്യയ്‌ക്കൊരിക്കലും അസഹിഷ്ണുതയുടെ രാജ്യമാകാനികില്ലെന്ന് ബിജെപി വ്യക്തമാക്കി. ആമിറിന്റെ പ്രസ്താവന വിശ്വസിക്കാനാകുന്നില്ല. ആമിര്‍ ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഫാന്‍സിനെ അപമാനിക്കുകയാണ് ചെയ്തത്. അനാവശ്യമായ ഭീതിജനിപ്പിക്കുകയാണ് ആമിര്‍ ചെയ്യുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
ആമിറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബോളിവുഡ് നടന്‍ അനുപം ഖേറും രംഗത്തെത്തി. ഇന്ത്യ വിട്ട് ഏത് രാജ്യത്തേക്ക് പോകാമെന്നാണ് ആമിറിന്റെ ഭാര്യ കിരണ്‍ പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു.

രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്നും കലാകാരന്‍മാര്‍ പുരസ്‌കാരം മടക്കി നല്‍കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നൂവെന്നുമായിരുന്നു ആമിറിന്റെ പ്രതികരണം. ഭാര്യ കിരണ്‍ റാവു ഇന്ത്യ വിടുന്നതിനെക്കുറിച്ചുപോലും സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരമായ ഷാരൂഖ് ഖാനും രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നെന്ന് പറഞ്ഞത് വിവാദമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടയിലും രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നിതിനെ കുറിച്ച് ചോദ്യം ഉയര്‍ന്നിരുന്നു. എല്ലാ പൗരന്‍മാരുടേയും അവകാശം സംരക്ഷിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു മോദി പ്രതികരിച്ചത്.