Connect with us

Kerala

തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രഖ്യാപിക്കാറില്ല: കാനം രാജേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പതിവ് ഇടതുമുന്നണിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ഇടതുമുന്നണിയെ നയിക്കാന്‍ ശക്തനായ ഒരു നേതാവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വി എസ് നയിക്കുന്നത് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അവകാശമെങ്കിലും ഘടകക്ഷികള്‍ സിപിഎമ്മിന് നല്‍കണമെന്നും കോടിയേരി ഇതിന് മറുപടി പറഞ്ഞിരുന്നു.

Latest