Connect with us

Gulf

വിസിറ്റ് വിസയിലെത്തുന്നവര്‍ക്കും ഇനി മുതല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധം

Published

|

Last Updated

റിയാദ്: സൗദിയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നു. ഡിസംബര്‍ മുതലാണു പുതിയ നിയമം പ്രാബല്യത്തില്‍ വരിക.
വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയതിന്റെ അടുത്ത പടിയായാണു പുതിയ നീക്കം. അതേസമയം ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് നിയമം ബാധകമാവില്ല.

രാജ്യത്തെ ഏഴ് ഇന്‍ഷൂറന്‍സ് കമ്പനികളാണ് സേവനം നല്‍കുക. പ്രായക്കൂടുതലുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് തുകയില്‍ വര്‍ധനവുണ്ടാവും. ഗര്‍ഭാധാരണം, പ്രസവം തുടങ്ങി അപകടം, മരണം, മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകല്‍ തുടങ്ങി എല്ലാം ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരും.

Latest