Connect with us

Kozhikode

വര്‍ഗീയതക്ക് കാരണം കോണ്‍ഗ്രസിന്റെ അവസരവാദ നിലപാട്: എളമരം കരീം

Published

|

Last Updated

കോഴിക്കോട് : വര്‍ഗീയത വളരാന്‍ കാരണമായത് കോണ്‍ഗ്രസിന്റെ അവസരവാദ നിലപാടുകളാണെന്ന് എളമരം കരീം എം എല്‍എ.”കേരളം ഭ്രാന്താലയമാക്കരുത്” എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് നയിക്കുന്ന സെക്കുലര്‍ മാര്‍ച്ചിന്റെ വടക്കന്‍ മേഖലാ സമാപനസമ്മേളനം മുതലക്കുളം മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം നഷ്ടപ്പെടാതിരിക്കാന്‍ ഭാരതത്തിന്റെ പരമ്പര്യത്തില്‍ നിന്നും വ്യതിചലിച്ച്് വര്‍ഗീയ ശക്തികളുമായി കോണ്‍ഗ്രസ് സന്ധി ചെയ്തു. ഒരു ഭാഗത്ത് മുസ്‌ലിം ലീഗിനെയും മറുഭാഗത്ത് ബി ജെ പിയെയും കോണ്‍ഗ്രസ് ഒരുപോലെ താലോലിച്ചു. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്ന വര്‍ഗീയ വിളയാട്ടമാണ് ആര്‍ എസ് എസ് വീണ്ടും ശക്തിപ്രാപിച്ചതോടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ ഭ്രാന്താലയമാകുന്ന നിലപാടുകളെ തച്ചുതര്‍ക്കാന്‍ മുന്നില്‍ നിന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു ശ്രീനാരായണ ഗുരു. എസ് എന്‍ ഡി പിക്ക് ഗുരുവിന്റെ ആശയങ്ങളുമായി യതൊരുബന്ധവുമില്ല. എസ് എന്‍ ഡി പി ഉണ്ടായ കാലം മുതലുള്ള ആശയങ്ങളുമായും ആര്‍ എസ് സുമായി ബന്ധവുമില്ല.
കേരളത്തെ പഴയ കാലത്തേക്ക് തിരിച്ചു കൊണ്ടുപോകാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയാണ് ആര്‍ എസ് എസിന്റെ ലക്ഷ്യം. ഏത് കാര്യത്തിനും ആര്‍ എസ് എസ് മതവികാരത്തെ ഇളക്കി വിടുന്നത് രാഷ്ട്രീയമുണ്ടാക്കാനാണ് അല്ലാതെ മതത്തോടുള്ള സ്‌നേഹം കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു്‌സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ജാഥാ ലീഡര്‍ എം സ്വരാജ്, മാനേജര്‍ അഡ്വ. പി എ മുഹമ്മദ് റിയാസ്, ജി ഗോപാലകൃഷ്ണന്‍, എം ഷാജര്‍, കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, മൃദുല ഗിരീഷ്, എന്‍ നിതീഷ്, ഫസീല തരകത്ത്, സരിന്‍ ശശി, കെ സുലോചന, ശിവജി വെള്ളിക്കോത്ത്, വി ടി സോഫിയ പ്രസംഗിച്ചു.