Connect with us

Organisation

സ്‌നേഹ റസൂല്‍ (സ) കാലത്തിന്റെ വെളിച്ചം എസ് വൈ എസ് മീലാദ് ക്യാമ്പയിന്‍: ഉദ്ഘാടന സമ്മേളനം ഡിസം.12ന് പട്ടാമ്പിയില്‍

Published

|

Last Updated

പട്ടാമ്പി: ലോകാനുഗ്രഹി വിശ്വ പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനം കൊണ്ട് ശ്രേഷ്ഠമായ റബീഉല്‍ അവ്വലില്‍ സ്‌നേഹ റസൂല്‍ (സ) കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ എസ് വൈ എസ് ആചരിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഉദ്ഘാടനം ഡിസംബര്‍ പന്ത്രണ്ടിന് പട്ടാമ്പിയില്‍ നടക്കും
വിശ്വാസ പൂര്‍ണ്ണതക്ക് അനിവാര്യമായ പ്രവാചക സ്‌നേഹം സമൂഹ മനസ്സില്‍ കൂടുതല്‍ അങ്കുരിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികളും വര്‍ത്തമാന കാലത്ത് ലോകം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമായി പ്രവാചക സന്ദേശം വിളംബരം ചെയ്യുന്ന പരിപാടികളും ക്യാമ്പയിന്റെ ഭാഗമായി നടക്കും. ക്യാമ്പയിന്‍ കാലയളവില്‍ സംഘടനാ ഘടകങ്ങളില്‍ മീലാദ് സമ്മേളനങ്ങളും റാലികളും നടക്കും മദ്ഹ് പ്രഭാഷണങ്ങളും നബി കീര്‍ത്തന സദസ്സുകളും സംഘടിപ്പിക്കും.
പള്ളികള്‍, മദ്രസകള്‍, ഓഫീസുകള്‍, കവലകള്‍ അലങ്കരിക്കും. ക്യാമ്പയിന് സമാപനമായി കോഴിക്കോട് ഇന്റര്‍ നാഷനല്‍ മീലാദ് സമ്മേളനം നടത്തും. ഉദ്ഘാടന സമ്മേളനത്തില്‍ സമസ്ത നേതാക്കള്‍, സമുന്നതരായ സാദാത്തുക്കള്‍, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിന് പട്ടാമ്പി വാദിഹസനില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷന്‍ മുബാറക് സഖാഫി യുടെ അധ്യക്ഷതയില്‍ ഉമര്‍ മദനി ഉദ്ഘാടനം ചെയ്തു. സിറാജുദ്ദിര്‍ ഫൈസി വല്ലപ്പുഴ, മുഹമ്മദ് കുട്ടി മാസ്റ്റര്‍, സിദ്ദിഖ് സഖാഫി ഒറ്റപ്പാലം, യൂസഫ് സഖാഫി വിളയൂര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി രക്ഷാധികാരികള്‍: എന്‍ അലി മുസ് ലിയാര്‍, കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍, മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, കെ വി അബൂബക്കര്‍ മുസ് ലിയാര്‍ചെരിപ്പൂര്‍, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, യു എ മുബാറക് സഖാഫി, ഇ വി അബ്ദുറഹ് മാന്‍ ഹാജി, ഉമര്‍ സാഹിബ്ബ്, കോ ഓര്‍ഡിനേറ്റര്‍: എം വി സിദ്ദീഖ് ഒറ്റപ്പാലം, ചെയര്‍മാന്‍: ഉമര്‍മദനി വിളയൂര്‍, വൈസ് ചെയര്‍മാന്‍: അലി സഅദി വല്ലപ്പുഴ. മൊയ്തീന്‍കുട്ടി അല്‍ഹസനി, റശീദ് അശറഫി, റസാഖ് സഅദി ആലൂര്‍, ജനറല്‍ കണ്‍വീനര്‍: സുലൈമാന്‍ ചുണ്ടമ്പറ്റ, ജോ കണ്‍വീനര്‍മാര്‍: ഉമര്‍ ഓങ്ങല്ലൂര്‍, യൂസഫ് സഖാഫി വിളയൂര്‍, സിദ്ദീഖ് മാസ്റ്റര്‍ പട്ടാമ്പി, ഇബ്രാഹിം സഖഫി മോളൂര്‍, സൈതലവി പൂതക്കാട്, ട്രഷറര്‍: ഹംസപ്പഹാജി വല്ലപ്പുഴ. സാമ്പത്തികം: എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ (ചെയര്‍), റസാഖ് സഅദി (കണ്‍), പ്രചരണം: യൂസഫ് സഖാഫിവിളയൂര്‍ (ചെയര്‍മാന്‍), ആബീദ് സഖാഫി (കണ്‍), ശബ്ദവും വെളിച്ചവും: റസാഖ് മിസ്ബാഹി (ചെയര്‍), ഉസ്മാന്‍ കോഴിക്കാട്ടിരി (കണ്‍), സ്‌റ്റേജ്: സൈതലവി കൊള്ളിപ്പറമ്പ്( ചെയര്‍), സിദ്ദീഖ് സഖാഫി കുറുവാട്ടൂര്‍( കണ്‍), ലോ ആന്റ് ഓര്‍ഡര്‍: നസീര്‍ സലഫി( ചെയര്‍), ത്വാഹിര്‍ സഖാഫി(കണ്‍), സ്വീകരണം, ഭക്ഷണം: ഖാദര്‍ഹാജി( ചെയര്‍), ഉമര്‍ അല്‍ഹസനി മുളയങ്കാവ്( കണ്‍) , മീഡിയ: സൈനുദ്ദീന്‍ പൂവ്വക്കോട്( ചെയര്‍), ഹക്കിം ബുഖാരി( കണ്‍) വളണ്ടീയര്‍: സയ്യിദ് ബാസിത് തങ്ങള്‍ (ചെയര്‍), നിയാസ് കരിമ്പുള്ളി (കണ്‍),

Latest