Connect with us

Gulf

യു എഇ യില്‍ പരക്കെ മഴ; താപനില താഴ്ന്നു

Published

|

Last Updated

ദുബൈ: യുഎഇയില്‍ മിക്ക എമിറേറ്റുകളിലും മഴ പെയ്തു. ഇന്നലെ ഉച്ച മുതല്‍ മിക്കയിടത്തും സാമാന്യം ഭേദപ്പെട്ട നിലയില്‍ മഴ ലഭിച്ചു. ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില സ്ഥലങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ താണു. മഴവെള്ളം റോഡുകളില്‍ കെട്ടി നില്‍ക്കുന്നതിനാല്‍ ഗതാഗതം മന്ദഗതിയിലായി. അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ മുതല്‍ ആകാശം മേഘാവൃതമായിരുന്നു. മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിരുന്നു. മഴ രാജ്യത്ത് തണുപ്പ് ശക്തമാക്കുമെന്നാണ് കരുതുന്നത്. കുറച്ചു ദിവസം മുമ്പ് യു എ ഇയില്‍ മിക്കയിടത്തും മഴ പെയ്തിരുന്നു.
മഴയത്ത് വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. റോഡുകളില്‍ വെള്ളം തളം കെട്ടി നില്‍ക്കുന്നതിനാല്‍ വഴുവഴുപ്പുണ്ടാകും. കൂടാതെ, വാദി(തടാകം)കളില്‍ വെള്ളം നിറയുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്നതിനാല്‍ വാദികളിലും കടലിലുമിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം.

Latest