Connect with us

Gulf

താമസ-കുടിയേറ്റ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും

Published

|

Last Updated

ദുബൈ: താമസ-കുടിയേറ്റ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരുടെ സഹായം തേടിയെന്ന് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. ദുബൈയില്‍ താമസ-കുടിയേറ്റ വകുപ്പ് നൂതനാശയ വാരാചരണത്തില്‍, ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മേജര്‍ ജനറല്‍.
ജപ്പാന്‍, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വിദഗ്ധരെ പങ്കെടുപ്പിച്ച് ഉദ്യോഗസ്ഥര്‍ക്കായി സെമിനാര്‍ നടത്തി. വിദഗ്ധരില്‍ നിന്ന് ലഭിച്ച ആശയങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കും. ജനങ്ങള്‍ക്ക് അത് വലിയ തോതില്‍ ഉപകാരപ്പെടുമെന്നും മേജര്‍ ജനറല്‍ അറിയിച്ചു.
ദുബൈയില്‍ സെമിനാറില്‍ നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് നവീനാശയ വാരാചരണം.

Latest