Connect with us

Qatar

മഴ: ജാഗ്രതക്കു നിര്‍ദേശം

Published

|

Last Updated

ദോഹ: മഴയത്ത് വാഹനമോടിക്കുന്നവര്‍ അപകടങ്ങളില്‍പെടാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തണണമെന്ന് ആഭ്യന്തര മന്ത്രാലയം. മഴയില്‍ റോഡില്‍ വഴുക്കലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വാഹനത്തിന്റെ ടയറും റോഡും തമ്മിലുള്ള ബന്ധത്തിലുണ്ടാകുന്ന വ്യതിയാനം മൂലം വാഹനം തെന്നിപ്പോകുമെന്നും വേഗത കുറച്ച് ഡ്രൈവ് ചെയ്താല്‍ അപകടങ്ങളൊഴിവാക്കാമെന്നും മന്ത്രാലയം അറിയിപ്പില്‍ പറയുന്നു. നനഞ്ഞ റോഡുകളില്‍ ബ്രേക്ക് ചെയ്താല്‍ വാഹനം നില്‍ക്കാന്‍ കൂടുതല്‍ സമയം വേണം. അതുകൊണ്ട് മുന്നിലുള്ള വാഹനവുമായി കൂടുതല്‍ അകലം പാലിക്കുക. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ വാഹനം വഴുതുന്നതു ശ്രദ്ധിക്കണം.
കാഴ്ച ഉറപ്പാക്കാന്‍ വാഹനത്തിന്റെ മുന്നിലെ ചില്ല് വൈപ്പര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. വെള്ളമോ ഈര്‍പ്പമോ മറയ്ക്കുന്നുണ്ടെങ്കില്‍ വാഹനത്തിലെ ഡിഫ്രോസ്റ്റര്‍, എയര്‍ കണ്ടീഷന്‍ എന്നിവ പ്രവര്‍ത്തിപ്പിച്ച് ശരിയാക്കണം. വ്യാഴാഴ്ച രാത്രി വരെ ഇടിയോടുകൂടിയ മഴ പെയ്യാനും ശക്തമായ കാറ്റു വീശാനും സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രാലയം അറിയിച്ചു. അതിനിടെ ഇന്നലെ രാവിലെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ മഴ ലഭിച്ചു.