Connect with us

Organisation

അശ്അരിയ്യ 20ാം വാര്‍ഷികം: ലോഗോ പ്രകാശനം ചെയ്തു

Published

|

Last Updated

ഇടപ്പള്ളി: ‘സമന്വയ വിദ്യാഭ്യാസം സമൂഹ നന്മക്ക് ’എന്ന പ്രമേയത്തില്‍ 2016 ഏപ്രില്‍ ഏഴ് മുതല്‍ 10 വരെ ഇടപ്പള്ളി ചേരാനല്ലൂര്‍ അശ്അരി ഇമാം സ്‌ക്വയറില്‍ നടക്കുന്ന ജാമിഅഃ അശ്അരിയ്യഃ ഇസ്‌ലാമിയ്യഃ 20ാം വാര്‍ഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശനകര്‍മം ചേരാനല്ലൂര്‍ അശ്അരിയ്യയില്‍ നടന്നു. മുന്‍ കേന്ദ്ര മന്ത്രി കെ വി തോമസ് എം പിക്കു നല്‍കി സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രകാശനം ചെയ്തു.
എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം എ അഹ്മദ് കുട്ടി ഹാജി, സമസ്ത ജില്ലാ സെക്രട്ടറി വി എച്ച് അലി ദാരിമി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് സി ടി ഹാഷിം തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, എസ് എസ് എഫ് ജില്ലാപ്രസിഡന്റ് കെ എസ് എം ഷാജഹാന്‍ സഖാഫി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ജമാല്‍ സഖാഫി സംബന്ധിച്ചു.

Latest