Connect with us

Wayanad

കല്‍പ്പറ്റ ഗവ.കോളജില്‍ ദേശീയ സെമിനാര്‍

Published

|

Last Updated

കല്‍പ്പറ്റ: എന്‍ എം എസ് എം ഗവ. കോളജില്‍ കായിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്നും, നാളെയുമായി ദ്വിദിന ദേശീയ സെമിനാര്‍ നടക്കുമെന്ന് സെമിനാര്‍ സംഘാടകന്‍ കെ വി ജോസഫ്, ചരിത്ര വിഭാഗം അധ്യാപകന്‍ അനൂപ് തങ്കച്ചന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. “തദ്ദേശ രീതികളിലൂടെ ആരോഗ്യപരിചരണത്തിന്റെ നൂതന മാതൃകകള്‍” എന്ന വിഷയത്തെ അധികരിച്ചാണ് സെമിനാര്‍.
സെമിനാര്‍ കോഴിക്കോട് സര്‍വ്വകലാശാല കായിക വിഭാഗം മേധാവി ഡോ. വി പി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ടെസ്സ്യാമ്മ തോമസ് അധ്യക്ഷത വഹിക്കും. കാടാമ്പുഴ ഗ്രെസ് വാലി ആര്‍ട്‌സ് ആര്‍ഡ്‌സയന്‍സ് കോളേജ് ഡോ. എ അബ്ദുല്‍ ലത്തീഫ്, വൈസ് പ്രിന്‍സിപ്പാള്‍ എം എസ് രാജിമോള്‍, അസി. പ്രൊഫ. കെ ടി കബീര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് 11.30 മുതല്‍ ഒരു മണി വരെയുള്ള സെക്ഷനില്‍ ബത്തേരി സെന്റ് മേരീസ് കോളജിലെ ഡോ. എ എം ആന്റണി “ഒറ്റമൂലി പരിശീലനം” എന്ന വിഷയത്തില്‍ ക്ലാസെടുക്കും.
രണ്ട് മണി മുതല്‍ 4.30 വരെയുള്ള സെക്ഷനില്‍ “സ്‌പോര്‍ട്‌സ് ആയുര്‍വേദ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ്” എന്ന വിഷയത്തില്‍ കോട്ടക്കല്‍ ആയുര്‍വേദ കോളേജ് ടി ജി മനോഹരന്‍, “യോഗ ഫോര്‍ ബെറ്റര്‍ ലൈഫ്” എന്ന വിഷയത്തില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുക്കും.
നാളെ രാവിലെ 10 മുതല്‍ 12.30 വരെയുള്ള സെക്ഷനില്‍ “ന്യുട്രിഷന്‍ ആന്‍ഡ് വെല്‍നെസ്സ്” എന്ന വിഷയത്തില്‍ കൊഴിഞ്ഞാംപ്പാറ ഗവ. കോളജ് അസി. പ്രൊഫ. സി രജീഷ്, ” കളരി- ഹെല്‍ത്ത് ആന്‍ഡ് ഫിസിക്കല്‍ ഫിറ്റ്‌നെസ്” എന്ന വിഷയത്തില്‍ ജിജി കളരിസംഘം കെ സി കുട്ടികൃഷ്ണന്‍ കുരിക്കള്‍ എന്നിവര്‍ ക്ലാസെടുക്കും. രണ്ടാം സെക്ഷനില്‍ റിട്ട. ആയുര്‍വേദ ഓഫീസര്‍ ഡോ. കെ. പത്മനാഭന്‍ “ലൈഫ് സ്‌റ്റൈല്‍ ഡിസോര്‍ഡേര്‍സ് ആന്‍ഡ് മാനേജ്‌മെന്റ്” എന്ന വിഷയത്തില്‍ ക്ലാസെടുക്കും. തുടര്‍ന്ന് പുല്‍പ്പള്ളി ജിജി കളരിസംഘം നടത്തുന്ന കളരി പ്രദര്‍ശനത്തോടെ സെമിനാര്‍ അവസാനിക്കും.