Connect with us

National

ബിഹാര്‍ മുഖ്യമന്ത്രിക്ക് വധഭീഷണി

Published

|

Last Updated

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് അജ്ഞാതന്റെ വധഭീഷണി. ബോംബ് സ്‌ഫോടനം നടത്തി കൊലപ്പെടുത്തുമെന്നാണു ഭീഷണി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാള്‍ മാധ്യമങ്ങളിലേക്കു ഫോണ്‍ വിളിച്ചു മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന് അറിയിക്കുകയായിരുന്നു. മാധ്യമങ്ങള്‍ പോലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വധഭീഷണിയെ തുടര്‍ന്ന് നിതീഷ് കുമാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്്്്.