Connect with us

Kozhikode

കുറ്റിയാടിയിലെ പര്‍ദാഷോപ്പ് ഉടമയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്:പെരുമണ്ണ സ്വദേശി പിടിയില്‍

Published

|

Last Updated

പേരാമ്പ്ര കുറ്റിയാടി ടൗണിലെ പര്‍ദ്ദാഷോപ്പ് ഉടമ നിസാറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് പെരുമണ്ണ സ്വദേശിയെ അന്വേഷണ സംഘം പിടികൂടി. താനിശേരി വൈശാഖി(19) നെയാണ് കോഴിക്കോട് വെച്ച് പിടികൂടിയത്. ഇയാളെ കുറ്റിയാടിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം സി.ഐ. കുഞ്ഞിമൊയ്തീന്‍കുട്ടി അറസ്റ്റ് രേഖപ്പെടുത്തി. കുറ്റ കൃത്യത്തില്‍ പങ്കെടുത്ത പ്രതികള്‍ സഞ്ചരിക്കുകയും, അന്വേഷണ സംഘം കണ്ടെടുത്തുകയും ചെയ്ത മോട്ടോര്‍ ബൈക്ക് വൈശാഖ് മോഷ്ടിച്ച് കൊണ്ട് വന്ന്, നേരത്തെ പിടിയിലായ മനീഷിന് കൈമാറിയെന്നും, ബൈക്കിന്റെ വിലയായി 12,000 രുപ മറ്റൊരു പ്രതിയായ അഖില്‍ നല്‍കിയതായും വൈശാഖ് സമ്മതിച്ചതായി സി.ഐ. പറഞ്ഞു. ഇവര്‍ നേരത്തെ കോഴിക്കോട് ജയിലില്‍ ഒന്നിച്ചുണ്ടായിരുന്ന പരിചയത്തിലാണത്രെ ബൈക്ക് മോഷ്ടിച്ച് കൊണ്ട് വന്ന് കൈമാറിയത്. ഈ കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട് ബന്ധമുള്ള രണ്ട് പേരെയും, പ്രതികളെ സഹായിച്ച ദമ്പതികളേയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസമായി ബന്ധമുള്ള അഞ്ചു പേര്‍ പിടിയിലായിക്കഴിഞ്ഞു. കഴിഞ്ഞ 13ന് കാലത്ത് 10 ഓടെയാണ് കുറ്റിയാടിയെയും, പരിസര പ്രദേശങ്ങളേയും നടുക്കിയ സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ അക്രമി സംഘം ബസ്സ് സ്റ്റാന്റിന് സമീപത്തെ പര്‍ദ്ദ ഷാപ്പിലേക്ക് ഇരച്ചുകയറി കടയുടമ നിസാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തല നാരിഴ വ്യത്യാസത്തിനാണ് ഇയാള്‍ വധ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. അക്രമം നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നടത്തിയ ബോംബേറില്‍ വ്യാപാരികളായ മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റിരുന്നു. അക്രമത്തിനിടയില്‍ പ്രതികള്‍ക്ക് ഏറ്റ പരുക്കും, പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്ത മോട്ടോര്‍ ബൈക്കും, അക്രമ സംഭവത്തിലെ നിര്‍ണായക തെളിവായിരുന്നു.

Latest