Connect with us

Kerala

പാനായിക്കുളം സിമി കേസ്: ശിക്ഷാ വിധി 30ന്

Published

|

Last Updated

കൊച്ചി: പാനായിക്കുളം സിമി കേസില്‍ എന്‍ ഐ എ പ്രത്യേക കോടതിയില്‍ വാദം പൂര്‍ത്തിയാക്കി. കുറ്റക്കാരായി കോടതി കണ്ടെത്തിയ അഞ്ച് പേര്‍ക്കുള്ള ശിക്ഷ 30ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക കോടതി ജഡ്ജി കെ എം ബാലചന്ദ്രന്‍ മുമ്പാകെ എന്‍ ഐ എയുടെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. രാജ്യദ്രോഹപരമായ കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഒന്നാം പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികക്കല്‍ വീട്ടില്‍ ശാദുലി, രണ്ടാം പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍, പാറക്കല്‍ വീട്ടില്‍ അബ്ദുര്‍റാസിക്, മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, നാലാം പ്രതി പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, അഞ്ചാം പ്രതി ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.