Wayanad
സ്ത്രീധന പീഡനം: ഭര്‍ത്താവിന് അഞ്ച് വര്‍ഷം കഠിന തടവ്
ഗൂഡല്ലൂര്‍: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന് ഊട്ടി വനിതാ കോടതി അഞ്ച് വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കോത്തഗിരി സ്വദേശി മണികണ്ഡന്‍ (27)നെയാണ് കോടതി ശിക്ഷിച്ചത്. കോത്തഗിരി സ്വദേശി രാജീവിന്റെ മകള്‍ റുബീനിയ (19)ആണ് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. 17-03-2008ആണ് കേസിനാസ്പദമായ സംഭവം. 13-12-2007ആണ് ഇവരുടെ വിവാഹം നടന്നിരുന്നത്. ഇതുസംബന്ധിച്ച് പിതാവ് രാജീവ് കോത്തഗിരി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കോത്തഗിരി പോലീസ് അറസ്റ്റു ചെയ്തിരുന്നത്.
---- facebook comment plugin here -----