Connect with us

Kerala

ഓട വൃത്തിയാക്കുന്നതിനിടെ മരണം: കരാറെടുത്ത കമ്പനിയുടെ മൂന്ന് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്; നഗരത്തില്‍ ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കരാര്‍ ജോലിയെടുത്ത കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. ചെന്നൈ കേന്ദ്രമായ ശ്രീരാം ഇ.പിസിയിലെ പ്രോജക്ട് മാനേജര്‍ ശെല്‍വകുമാര്‍,സൈറ്റ് എന്‍ജീനീയര്‍ രഘു റെഡ്ഢി,സേഫ്റ്റി ഓഫീസര്‍ അലോക് ആന്റണി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

---- facebook comment plugin here -----

Latest