Connect with us

National

കര്‍ഷക ആത്മഹത്യക്കു കാരണം വിവാഹ ധൂര്‍ത്ത്: തെലുങ്കാന സര്‍ക്കാര്‍

Published

|

Last Updated

ഹൈദരാബാദ്: വിവാഹ ധൂര്‍ത്തും കുട്ടികളുടെ വിദ്യാഭ്യാസത്തിനു സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതുമാണു കര്‍ഷക ആത്മഹത്യകള്‍ക്കു കാരണമെന്നു തെലങ്കാനാ സര്‍ക്കാര്‍. ഇതോടൊപ്പം സ്വകാര്യ ബാങ്കുകള്‍ ഈടാക്കുന്ന അമിത പലിശ, രണ്ടു വര്‍ഷമായുണ്ടാകുന്ന വിളനാശം, അശാസ്ത്രിയമായി കുഴല്‍കിണര്‍ നിര്‍മിക്കാന്‍ വന്‍തുക ചെലവാക്കുന്നത്, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങയവയും കാരണമാണെന്ന് സര്‍ക്കാര്‍ പറയുന്നു. ഹൈദരാബാദ് ഹൈക്കോടതിയിലാണ് തെലുങ്കാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 1347 കര്‍ഷക ആത്മഹത്യകളാണ് സംസ്ഥാനത്ത് നടന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചു. 2014 ജൂണ്‍ രണ്ടു മുതല്‍ 2015 ഒക്‌ടോബര്‍ 10 വരെ നടന്ന ആത്മഹത്യയില്‍ 342 എണ്ണം മാത്രമാണ് കര്‍ഷക ആത്മഹത്യയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.