Connect with us

Kozhikode

എരഞ്ഞിപ്പാലം ഫഌറ്റ് പീഡനം: യുവതിയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കും

Published

|

Last Updated

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍ വച്ച് ആറ് മാസം മുമ്പ് ലൈംഗിക പീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ പോലീസ് ഞായറാഴ്ച ബംഗ്ലാദേശിലേക്ക് തിരിച്ചയക്കും. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് വിവേക് എക്‌സ്പ്രസില്‍ ഹൗറയിലേക്കാണ് ആണ് ആദ്യം പോവുക. നടക്കാവ് പോലീസ് സ്‌റ്റേഷനിലെ എസ് ഐ. കെ കെ മോഹന്‍ദാസ്, വനിതാ പോലീസുകാരായ മിനി, ഹേമമാലിനി എന്നിവര്‍ ഇവര്‍ക്കൊപ്പം പോകും. കൊല്‍ക്കത്തയില്‍ നിന്ന് ഡിസംബര്‍ ഒന്നിന് ധാക്കയിലേക്കുള്ള വിമാനത്തില്‍ കൊണ്ട് പോകും. ഇതിനുള്ള ചിലവുകള്‍ സിറ്റി പോലീസാണ് വഹിക്കുന്നത്. പിന്നീട് ഈ ചിലവ് വീണ്ടെടുക്കാന്‍ കലക്ടര്‍ ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കും. എരഞ്ഞിപ്പാലത്തെ വിചാരണക്കോടതിയുടെ അനുമതിയോടെ ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്നാണ് യുവതിയെ നാട്ടിലേക്ക് അയക്കുന്നത്. തുടര്‍ വിചാരണകള്‍ക്ക് ഇനി യുവതിയുടെ സാന്നിധ്യം നേരിട്ട് ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ എന്‍ പ്രശാന്ത് തുടര്‍ നടപടികള്‍ക്കായി സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ പി ടി ബാലനെ ചുമതലപ്പെടുത്തുകയുമായിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ മുംബൈയില്‍ വെച്ച് പരിചയപ്പെട്ട യുവതിയെ തട്ടിക്കൊണ്ടുവെന്ന് കോഴിക്കോട് ഫഌറ്റില്‍ വച്ച് പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് തൃക്കരിപ്പൂര്‍ അഞ്ചില്ലത്ത് ബദയില്‍ എ ബി നൗഫല്‍, വയനാട് മുട്ടില്‍ സ്വദേശി പുതിയപുരയില്‍ വീട്ടില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍, ഭാര്യ വയനാട് സുഗന്ധഗിരി പ്ലാന്റേഷന്‍ സ്വദേശിനി അംബികയെന്ന സാജിത, കര്‍ണാടകയിലെ വീരാജ്‌പേട്ട സ്വദേശി സിദ്ദിഖ്, മലപ്പുറം കൊണ്ടോട്ടി കെ പി ഹൗസില്‍ പള്ളിയങ്ങാടി തൊടി അബ്ദുല്‍ കരീം, കാപ്പാട് പീടിയേക്കല്‍ എ ടി റിയാസ്, ഫാറൂഖ് കോളജിനടത്തുള്ള നാണിയേടത്ത് അബ്ദുര്‍റഹ്മാന്‍ തുടങ്ങിയ പ്രതികളാണ് വിചാരണ നേരിടുന്നത്.

Latest