Connect with us

Kozhikode

സമുദായത്തിന് ഒ ഇ സി ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം: കുംഭാര സഭ

Published

|

Last Updated

കോഴിക്കോട്: കുംഭാര സമുദായത്തിന് ഒ ഇ സി ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് കേരള കുംഭാര സമുദായ സഭ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1987ലാണ് കുംഭാര സമുദായത്തിന് പട്ടികജാതി ആനുകൂല്യം നഷ്ടമായത്. ഈ അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ കോളജ് തലങ്ങളില്‍ പഠിക്കുന്ന സമുദായത്തിലെ ആര്‍ക്കും ഒ ഇ സി ആനുകൂല്യം ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി സമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ശിപാര്‍ശ ചെയ്യുമെന്ന് അറിയിച്ചെങ്കിലും ഒരു നടപടിയും കൈകൊണ്ടിട്ടില്ല. സമുദായത്തിന്റെ കുലത്തൊഴിലായ മണ്‍പാത്ര നിര്‍മ്മാണ മേഖലയും പ്രതിസന്ധി നേരിടുകയാണ്. 2008ലെ നെല്‍വയല്‍ തണ്ണീര്‍തട നിയമം കളിമണ്ണെടുക്കുന്നതിന് തടസമാണ്. 2015ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ റൂള്‍ പ്രകാരം 50 ടണ്‍ മണ്ണ് വരെ ഒരു കുടുംബത്തിന് യാതൊരു ഫീസും കൊടുക്കാതെ ഖനനാനുമതിയുണ്ടെങ്കിലും നിയമത്തിന്റെ പേരില്‍ പ്രദേശ വാസികള്‍ തടസം നില്‍ക്കുന്നത് മണ്‍പാത്ര നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest