Kozhikode
മീലാദ് മിലന്‍ സംഘാടക സമിതി രൂപവത്കരിച്ചു
കോഴിക്കോട്: പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷം കോഴിക്കോട് നഗരം സ്‌നേഹോത്സവമായി ആചരിക്കും. തിരുനബിയുടെ സ്‌നേഹസന്ദേശത്തെ അധികരിച്ച് സെമിനാര്‍, മൗലിദ് ജല്‍സ, സ്വീറ്റ് മീലാദ്, സര്‍ഗമേള, പ്രകീര്‍ത്തന പ്രഭാഷണം, അന്നദാനം തുടങ്ങിയ പരിപാടികള്‍ക്ക് എസ് വൈ എസ് ജില്ലാ കാര്യാലയത്തില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. സയ്യിദ് അന്‍സാര്‍ തങ്ങള്‍ അവേലം അധ്യക്ഷത വഹിച്ചു.
സയ്യിദ് മുല്ലക്കോയ തങ്ങള്‍, അബ്ദുല്‍ ഹമീദ് സൈനി, അശ്‌റഫ് സഖാഫി, കെ സി അബ്ദുല്‍ ഖാദര്‍, കുഞ്ഞാലന്‍കുട്ടി ഹാജി, കെ കെ ശമീം സംസാരിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സയ്യിദ് അന്‍സാര്‍ തങ്ങള്‍ അവേലം (ചെയര്‍.), അപ്പോളോ മൂസ ഹാജി (ജന. കണ്‍.), കുഞ്ഞാലന്‍കുട്ടി ഹാജി ക്യാപിറ്റല്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ ചുമതലകളിലായി അബ്ദുന്നാസിര്‍ സഖാഫി അമ്പലക്കണ്ടി, ഒ എം തരുവണ, കൈരളി അബ്ദുര്‍റഹ്മാന്‍ ഹാജി, സലാം സിറ്റി എന്നിവരെയും തിരഞ്ഞെടുത്തു.