Connect with us

Gulf

ക്ലീന്‍ അപ് ദി വേള്‍ഡ്; ശുചിത്വ സന്ദേശം നെഞ്ചിലേറ്റി രിസാല സ്റ്റഡി സര്‍ക്കിള്‍

Published

|

Last Updated

ദുബൈയില്‍ “ക്ലീന്‍ അപ് ദി വേള്‍ഡ്” ശുചീകരണ പ്രവര്‍ത്തനത്തിനെത്തിയ ആര്‍ എസ് സി പ്രവര്‍ത്തകര്‍

ദുബൈ: ലോക പരിസ്ഥിതി ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി യു എന്‍ ഇ പി സംഘടിപ്പിക്കുന്ന ക്ലീന്‍ അപ് ദി വേള്‍ഡില്‍ ദുബൈ നഗരസഭയുടെ നേതൃത്വത്തില്‍ ശുചിത്വ സന്ദേശം നെഞ്ചിലേറ്റി രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരും പങ്കാളികളായി.
വ്യത്യസ്ത സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച 22-ാമത് ക്ലീന്‍ അപ് ദി വേള്‍ഡില്‍ മിറാക്കിള്‍ ഗാര്‍ഡന്‍ പരിസരത്ത് 2,000 ത്തോളം ആര്‍ എസ് സി വളണ്ടിയര്‍മാര്‍ സംബന്ധിച്ചു. ഐസിഎഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി, ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍, നാഷനല്‍ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയിരുന്നു. സുലൈമാന്‍ കന്മനം, അബ്്ദുര്‍റസാഖ് മാറഞ്ചേരി, അബ്്ദുസലാം മാസ്റ്റര്‍ കാഞ്ഞിരോട്, ശമീം തിരൂര്‍, അബൂബക്കര്‍ അസ്്ഹരി, ഇ കെ മുസ്തഫ, നജീം തിരുവനന്തപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിസരശുചിത്വം വ്യക്തിശുചിത്വം പോലെ പ്രധാനമാണെന്നും ശുചിത്വസന്ദേശം നെഞ്ചേറ്റി പ്രകൃതിയുടെ കാവലാളാവാന്‍ ഈ യജ്ഞം പ്രചോദനമാകട്ടെ എന്നും ആര്‍ എസ് സി നാഷനല്‍ കണ്‍വീനര്‍ അഹ്്മദ് ഷെറിന്‍ സന്ദേശത്തില്‍ ഓര്‍മപ്പെടുത്തി. കൂടുതല്‍ സന്നദ്ധസേവകരെ അണിനിരത്തി ആര്‍ എസ് സി ഈ വര്‍ഷവും അധികൃതരുടെ പ്രശംസ പിടിച്ചുപറ്റി. ദുബൈ സോണ്‍ ഭാരവാഹികളായ അബ്ദുര്‍റശീദ് സഖാഫി, നൗഫല്‍ കൊളത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് നഗരസഭാധികൃതരില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.