Connect with us

Gulf

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

Published

|

Last Updated

റിയാദ്: സ്വാതന്ത്ര സമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ എഴുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വര്‍ഗ്ഗീയത ആദര്‍ശമാക്കിയ ഫാസിസ്റ്റ് ശക്തികള്‍ രാജ്യം ഭരിക്കുമ്പോള്‍ സാഹിബിന്റെ പ്രസക്തി ഏറി വരികയാണെന്നും അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അധ്യക്ഷന്‍ കുഞ്ഞി കുംബള പറഞ്ഞു. പ്രസിഡന്റ് ബെന്നി വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. മതവും ഭീകരതയും ഇഴചേര്‍ന്ന് നില്‍ക്കുന്ന പുതിയ കാലത്ത് സാഹിബിന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രസംഗം നടത്തി. അഡ്വ: എല്‍ കെ അജിത് മുഖ്യപ്രഭാഷണം നടത്തി. സലിം കളക്കര, അബ്ദുല്‍ അസീസ് കോഴിക്കോട്, മമ്മദ് പൊന്നാനി, അബ്ദുള്ള വല്ലാഞ്ചിര, നൗഫല്‍ പാലക്കാടന്‍, സത്താര്‍ കായംകുളം, ജിഫ്ഫിന്‍ അരീക്കോട്, കെ കെ തോമസ്, ഷുക്കൂര്‍ ആലുവ, അബ്ദുല്‍സലാം ഇടുക്കി, രഘു തളിയില്‍, രാജു തൃശൂര്‍, ജോമോന്‍, മുഹമ്മദാലി മണ്ണാര്‍ക്കാട്, അജയന്‍ ചെങ്ങന്നൂര്‍, നവാസ്ഖാന്‍, ഷാജി മഠത്തില്‍, സലിം പള്ളിയില്‍, അബ്ദുല്ലത്തീഫ് എന്നിവര്‍ സാഹിബിനെ അനുസ്മരിച്ചു.

തുടര്‍ന്ന്, സ്വാതന്ത്ര്യ സമരചരിത്രത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തില്‍ സലിം പള്ളിയില്‍, മമ്മദ് പൊന്നാനി, ഹൈസം നാസര്‍ എന്നിവര്‍ സമ്മാനാര്‍ഹാരായി. പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ശങ്കര്‍ സ്വാഗതവും നാസര്‍ വലപ്പാട് നന്ദിയും പറഞ്ഞു.

Latest