ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് രണ്ട് മരണം

Posted on: November 29, 2015 10:03 am | Last updated: November 29, 2015 at 6:50 pm
SHARE

thodupuzhaഇടുക്കി: ഇടുക്കി മുട്ടം വള്ളിപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് രണ്ടുപേര്‍ മരിച്ചു. മുണ്ടക്കയം സ്വദേശികളായ അന്നമ്മ ആന്റണി, ബോബി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. അന്നമ്മയുടെ ഭര്‍ത്താവ് പി ജെ ആന്റണി, ഇവരുടെ മക്കളായ മനു, മീനു എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദൂബായില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ മനുവിനേയും കൂട്ടി മടങ്ങും വഴിയാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് കാറുമായി കൂട്ടിയിടിച്ചത്. അന്നമ്മയും ബോബിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു.