Connect with us

Wayanad

ടി എ അലവന്‍സ് ലഭിച്ചില്ല; ശബരിമല ഡ്യൂട്ടി പോലീസുകാര്‍ ദുരിതത്തില്‍

Published

|

Last Updated

മാനന്തവാടി: ടി എ അലവന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ നിന്നും ശബരിമല ഡ്യൂട്ടിക്ക് പോയ പോലീസുകാര്‍ ദുരിതത്തിലായി.
ജില്ലാ പോലീസ് ചീഫിന്റെ ഓഫീസില്‍ നിന്നുമാണ് സാധാരണഗതിയില്‍ അലവന്‍സ് നല്‍കറുള്ളത്. എന്നാല്‍ ശബരിമല ഡ്യൂട്ടിക്കായി പോയ രണ്ടാമത് ബാച്ചിനാണ് അലവന്‍സ് ഇനിയും ലഭിക്കാത്തത്. ഇവര്‍ ശനിയാഴ്ച മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുകയും ചെയ്തു. 2000 രൂപയാണ് ട്രാവല്‍ അലവന്‍സായി സാധാരണഗതിയില്‍ പോലീസുകാര്‍ക്ക് നല്‍കിയിട്ടുള്ളത്. ബാക്കി തുക തിരിച്ച് എത്തി ടൂര്‍ നോട്ട് നല്‍കിയതിന് ശേഷമാണ് ആനുപാതികമായി അനുവദിക്കാറുള്ളത്.
യാത്രാ ചെലവിനും മറ്റുഅത്യാവശ്യകാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി മുന്‍കൂറായി അലവന്‍സ് നല്‍കുന്നത്. ഡ്യൂട്ടിക്ക് നിര്‍ദേശം ലഭിത്ത ജില്ലയിലെ പോലീസുകാര്‍ പലരില്‍ നിന്നും കടവും മറ്റും വാങ്ങിയാണ് ളബരിമലക്ക് പോയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി അക്കൗണ്ടുകളില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ആര്‍ക്കും തന്നെ തുക ലഭിക്കാത്തതിനാല്‍ പോലീസുകാര്‍ ദുരിതത്തിലായിരിക്കുകയാണ്. മാസാവസാനം ആയതിനാല്‍ തന്നെ ഭൂരിഭാഗം പേരുടേയും കയ്യില്‍ പണമൊന്നും മിചച്വുമില്ല.
48 പേരാണ് രണ്ടാമത്തെ ബാച്ചില്‍ ജില്ലയില്‍ നിന്നും പുറപ്പെട്ടത്. ഓരോ ബാച്ചിനും 10 ദിവസമാണ് ശബരി മലയില്‍ ഡ്യൂട്ടി. പണം ലഭിക്കാത്തതിനാല്‍ തന്നെ ഇനിയുള്ള ദിവസങ്ങളില്‍ തങ്ങള്‍ എങ്ങനെ കഴിച്ചു കൂടുമെന്ന ആശങ്കയിലാണ് പോലീസുകാര്‍.

Latest