Connect with us

Palakkad

കുരുതിക്കളമാകുന്ന വാളയാര്‍-വടക്കഞ്ചേരി നാലുവരി ദേശീയപാത

Published

|

Last Updated

പാലക്കാട്: വാളയാര്‍-വടക്കഞ്ചേരി നാലുവരിപ്പാത കുരുതിക്കളമാകുന്നു.
വാളയാര്‍- വടക്കഞ്ചേരി റൂട്ടില്‍ ഓടുന്ന ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ പരിശോധനപോലും കാര്യക്ഷമമല്ലാതായതോടെ അപകടങ്ങളും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.
ഗതാഗതതടസ്സങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് വലിയ വാഹനങ്ങള്‍ക്ക് സുഗമമായി നാലുവരിപ്പാതയിലൂടെ വേഗത്തില്‍ പോകാമെങ്കിലും ഇരുചക്രവാഹന ഉമടകളുടെ അശ്രദ്ദമൂലം ഇതുവരെ ഇവിടെ പൊലിഞ്ഞത് 16 ജീവനുകളാണ്. അപകടത്തില്‍ പരിക്കറ്റവരാകട്ടെ നൂറിലധികവും. സൂക്ഷിച്ചില്ലെങ്കില്‍ നാലുവരിപ്പാത മരണപാതയാകുമെന്നാണ് സാരം.
ഒരാഴ്ചമുമ്പ് എരിമയൂര്‍ തോട്ടുപാലത്തില്‍ യു ടേണിനായി തിരിയുന്ന ട്രാക്കില്‍ പിക്കപ്പ് വാന്‍ നിര്‍ത്തിയിട്ട് പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ അമിത വേഗതയിലെത്തിയ മിനിലോറിയിടിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചിരുന്നുതാണ് അവസാനത്തേത്.
കഴിഞ് ദിവസം രണ്ട് അപകടങ്ങളിലായി മൂന്നു പേര്‍ക്ക് പുതുശ്ശേരിയിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റിരുന്നു.
വെള്ളിയാഴ്ച മംഗലംപാലത്ത് നാലുവരിപ്പാത മുറിച്ചുകടക്കുകയായിരുന്ന വഴിയാത്രക്കാരന് വാഹനമിടിച്ച് പരിക്കേറ്റു. വാഹനം വരുന്നത് ശ്രദ്ധിക്കാതെ കള്ള് കൊണ്ടുപോകുന്ന പിക്കപ്പ് വാന്‍ റോഡിലേക്ക് കടന്നതാണ് ശനിയാഴ്ചയുണ്ടായ അപകടത്തിനിടയാക്കിയത്.
ഒരുദിശയിലേക്ക് മാത്രം വാഹനങ്ങള്‍ പോകാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള രണ്ടുവരി ട്രാക്കില്‍ എതിരെ വാഹനം വന്നതാണ് കഴിഞ്ഞ ശനിയാഴ്ചയുണ്ടായ അപകടത്തിന് കാരണം.
നാലുവരിപ്പാതയില്‍ ഒരു ദിശയിലേക്കുള്ള ട്രാക്കിലൂടെ എതിര്‍ദിശയില്‍ വാഹനങ്ങള്‍ പോകാന്‍ പാടില്ലെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും ദിശ തെറ്റിച്ച് പോകുന്നത് നാലുവരിപ്പാതയിലെ പതിവുകാഴ്ചയാണ്. എതിര്‍ദിശയില്‍ വാഹനങ്ങള്‍ വരുന്നത് നിയന്ത്രിക്കുന്നതില്‍ ഹൈവേപോലീസും മോട്ടോര്‍വാഹനവകുപ്പും കാര്യമായ നടപടികളെടുക്കുന്നുമില്ല. പലയിടത്തും സര്‍വീസ് റോഡില്ലാത്തതാണ് ഇത്തരത്തില്‍ എതിര്‍ദിശയിലൂടെ പോകാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതെന്നാണ് പരാതി.വാളയാര്‍വടക്കഞ്ചേരി നാലുവരിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ചെറിയൊരു ശതമാനം സര്‍വീസ് റോഡുകള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. നാലുവരിപ്പാതയിലൂടെ നൂറു കിലോമീറ്ററില്‍ അധികം വേഗതയില്‍ പായുന്ന വാഹനങ്ങള്‍ ജംഗ്ഷനിലെത്തുമ്പോള്‍ പോലും വേഗം കുറയ്ക്കാത്തതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഇതൊഴിവാക്കാന്‍ വേഗതനിയന്ത്രണംകൊണ്ടുവരണമെന്നും ക്യാമറ സ്ഥാപിക്കണമെന്നുമാണ് ആവശ്യമുയരുന്നത്. വണ്‍വേ തെ റ്റിച്ചുപോകുന്ന വാഹനങ്ങളെ തിരിച്ചറിയുന്നതിനും അപകടം ഒഴിവാക്കാനും ക്യാമറാസംവിധാ നം ഉപകരിക്കുമെന്നാണ് ട്രാ ഫിക് പോലിസിന്റെ അഭിപ്രായം.സര്‍ക്കാരുംനാഷണല്‍ ഹൈ വേ അതോറിറ്റിയും കെഎന്‍ ആര്‍ കണ്‍സ്ട്രക്ഷന് ഇതു സം ബന്ധിച്ച് നിര്‍ദ്ദേശം നല്‍കണമെന്നാണ് അപേക്ഷ.

---- facebook comment plugin here -----

Latest