Connect with us

Gulf

പ്രവാസികള്‍ സമ്പാദ്യ ശീലമുള്ളവരാകണം: ആല്‍ബിന്‍ ജോസഫ്

Published

|

Last Updated

ജിദ്ദ: സമ്പാദ്യം ശിലമാക്കണമെന്നും അതിനു കൃത്യമായ ആസുത്രണത്തിലൂടെ ചെറു വിഹിതമെങ്കിലും മാസത്തില്‍ കണ്ടെത്തുവാന്‍ പ്രവാസികള്‍ ശ്രമിക്കണമെന്ന് പ്രമുഖ ധന വിനിമയ സ്ഥാപനമായ എക്‌സ്പ്രസ്സ് മണിയുടെ സൗദിയിലെ മാനേജര്‍ ആല്‍ബിന്‍ ജോസഫ് പറഞ്ഞു. ജിദ്ദ ഒ. ഐ. സി. സി. യുടെ പ്രവാസി സേവന കേന്ദ്ര സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിവിത സമ്പാദനത്തിത്തിനും സന്ദരണത്തിനും വേണ്ടിയാണ് പ്രവാസം സികരിച്ചതെന്നു മറക്കരുത്. നഷടപെട്ട സമയവും ആരോഗ്യവും ഒരിക്കലും തിരിച്ചെത്തില്ല. അതുകൊണ്ട് തുച്ച മാണെങ്കില്‍ പോലും സമ്പാദ്യം ശീലമാക്കണമെന്നും സാമ്പത്തിക വിദഗ്ധന്‍ കുടിയായ അദ്ദേഹം പറഞ്ഞു.

റിജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീര്‍ അധ്യക്ഷം വഹിച്ചു. ഭാരവാഹികളായ റഷീദ് കൊളത്തറ, സകീര്‍ ഹുസൈന്‍ എടവണ്ണ, ജോഷി വര്‍ഗീസ്, ഇഖ്ബാല്‍ പൊക്കുന്നു, തക്ബീര്‍ പന്തളം, വിലാസ് അടൂര്‍, അക്ബര്‍ കരുമാര, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ബഷീര്‍ അലി പരുത്തികുന്നന്‍, മുജീബ് മുതെടത്തു, സകീര്‍ ചെമ്മണൂര്‍, നൗഷാദ് ഏടപറ്റ, സിദ്ദിക്ക് ചോക്കാട്, പ്രവീണ്‍ എടക്കാട്, ഇസ്മയില്‍ കൂരിപൊയില്‍, അന്‍വര്‍ കല്ലബലം, ശ്രുതസേനനന്‍ കളരിക്കല്‍ തുടങ്ങിവര്‍ സംബന്ധിച്ചു. സേവന കേന്ദ്ര കണ്‍വീനര് അലി തെക്ക്‌തോടു സ്വാഗതവും ജോയിന്റ് കണ്‍വീനര് സലാം പോരുവഴി നന്ദിയും പറഞ്ഞു.