Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് ജേക്കബ് തോമസിന് അനുമതിയില്ല

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡിജിപി ജേക്കബ് തോമസിന് അനുമതിയില്ല. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നിലപാട് അറിയിച്ചു. സ്വകാര്യ പരാതിയാണെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. അഖിലേന്ത്യ സര്‍വീസ് ചട്ടമനുസരിച്ചാണ് നിയമനടപടി സ്വീകരിക്കാനുള്ള ജേക്കബ് തോമസിന്റെ നീക്കത്തിന് ചീഫ് സെക്രട്ടറി തടയിട്ടത്. സ്ഥാനമൊഴിഞ്ഞശേഷം ജേക്കബ് തോമസിന് നിയമനടപടി സ്വീകരിക്കാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

അതേസമയം അനുമതി നല്‍കുന്നതില്‍ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുകയന്നും റിപ്പോര്‍ട്ടുണ്ട്. അമേസമയം ജേക്കബ് തോമസ് തനിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ അനുമതി തേടുകയാണെങ്കില്‍ ആ നിമിഷം അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മര്‍ ചാണ്ടി പറഞ്ഞിരുന്നു.

നാലു ദിവസം മുമ്പാണ് ചീഫ് സെക്രട്ടറി ജിജി തോംസണു ജേക്കബ് തോമസ് കത്ത് കൈമാറിയതായാണു റിപ്പോര്‍ട്ടുകള്‍. ജേക്കബ് തോമസ് ജനവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേയാണ് ജേക്കബ് തോമസ് കോടതിയെ സമീപിക്കാന്‍ തയാറെടുക്കുന്നത്.

Latest