Connect with us

Kozhikode

കോര്‍പറേഷനില്‍ സ്ഥിരം സമിതി അംഗങ്ങള്‍ക്ക് മത്സരമില്ലാത്ത തിരഞ്ഞെടുപ്പ്

Published

|

Last Updated

കോഴിക്കോട്: കോര്‍പറേഷന്റെ മുഴുവന്‍ സ്ഥിരം സമിതിയിലേക്കും മത്സരമില്ലാതെ അംഗങ്ങളെ തിരഞ്ഞെടുത്തു. നാലാം തീയ്യതി രാവിലെ പത്തിന് സ്ഥിരം സമിതി അധ്യക്ഷന്‍മാരെ തിരഞ്ഞെടുക്കും. കോര്‍പറേഷനിലെ നിലവിലെ സ്ഥിരം സമിതികളിലെ അംഗബലം അനുസരിച്ച് മുഴുവന്‍ അധ്യക്ഷ സ്ഥാനവും എല്‍ ഡി എഫിന് ലഭിക്കും. വരണാധികാരിയ എ ഡി എം ജെനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ അംഗങ്ങളെ തിരഞ്ഞെടുത്തത്. കോര്‍പറേഷന്‍ സെക്രട്ടറി ടി പി സതീശന്‍, മേയര്‍ വി കെ സി മമ്മദ്‌കോയ പങ്കെടുത്തു.
പുതിയ സ്ഥിരം സമിതികളില്‍ ധനകാര്യം: ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, തോട്ടത്തില്‍ രവീന്ദ്രന്‍, കെ കെ റഫീഖ്, കെ ഷെറീന വിജയന്‍, കെ കൃഷ്ണന്‍, നമ്പിടി നാരായണന്‍, അഡ്വ. പി എം സുരേഷ്ബാബു, സി അബ്ദുര്‍റഹ്മാന്‍, അഡ്വ. എം തോമസ് മാത്യൂ, പി അനിത (വനിതാ സംവരണം).
ആരോഗ്യം: കെ വി ബാബുരാജ്, കറ്റടത്ത് ഹാജറ, വി ടി സത്യന്‍, കെ എസ് പ്രഭീഷ്‌കുമാര്‍, മുല്ലവീട്ടില്‍ മൊയ്തീന്‍, എന്‍ സതീഷ്‌കുമാര്‍, വിദ്യാ ബാലകൃഷ്ണന്‍, കെ ടി ബീരാന്‍കോയ, കെ നജ്മ (വനിതാ സംവരണം).
വിദ്യാഭ്യാസം: എം രാധാകൃഷ്ണന്‍, എന്‍ എം ഷിംന, കെ സി ശോഭിത, സി പി ശ്രീകല, പ്രമീള ബാലഗോപാല്‍, ടി എസ് ഷിംജിത്ത്, ബീന രാജന്‍, ഷെമീന, എം ഗിരിജ (വനിതാ സംവരണം)
വികസനം: പി സി രാജന്‍, എം ശ്രീജ ഹരീഷ്, പി കെ ഷാനിയ, എം എം ലത, ജിഷ ഗിരീഷ്, എം സി സുധാമണി, എം കുഞ്ഞാമുട്ടി, പി കിഷന്‍ചന്ദ്, പി ബിജുലാല്‍, കെ രതീദേവി (വനിതാ സംവരണം)
ക്ഷേമകാര്യം: അനിതാ രാജന്‍, എം പി രാധകൃഷ്ണന്‍, ആര്‍ വി ആഇശാബി, അഡ്വ. സി കെ സീനത്ത്, ഷൈമ പൊന്നത്ത്, വി റഹിയ, അഡ്വ. ശരണ്യ, പേരോത്ത് പ്രകാശന്‍, എം എം പത്മാവതി (വനിതാ സംവരണം).
മരാമത്ത്: കെ എം റഫീഖ്, എന്‍ പി പത്മനാഭന്‍, എം പി സുരേഷ്, കെ നിഷ, എം ശ്രീജ, സൗഫിയ അനീഷ്, പി ഉഷാദേവി, സി പ്രശാന്ത്കുമാര്‍, ടി വി ലളിതപ്രഭ (വനിതാ സംവരണം).
നഗരാസൂത്രണം: എം സി അനില്‍കുമാര്‍, മനക്കല്‍ ശശി, ആയിശാബി പാണ്ടികശാല, നവ്യ ഹരിദാസ്, യു രജനി, കെ ടി സുഷാജ്, പി പി ഷഹീദ, പി പി ബീരാന്‍കോയ, എം പി രമണി (വനിതാ സംവരണം).
നികുതി അപ്പീല്‍: ജയശ്രീ കീര്‍ത്തി, അഡ്വ. പി എം നിയാസ്, കെ നിര്‍മല, ടി അനില്‍കുമാര്‍, എം സെലീന, പി കെ ശാലിനി, ചേരാല്‍ പ്രമീള, ടി സി ബിജുരാജ്, ആശാ ശശാങ്കന്‍ (വനിതാ സംവരണം) എന്നിവരെയാണ് തിരഞ്ഞെടുത്തത്.