Connect with us

Uae

കമലാ സുരയ്യ പുരസ്‌കാരം സുറാബിന്‌

Published

|

Last Updated

ദുബൈ: പുന്നയൂര്‍ക്കുളം ആര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ സെന്ററി(പാര്‍ക്ക്)ന്റെ മാധവിക്കുട്ടി-കമലാ സുരയ്യ പരുസ്‌കാരമായ പാര്‍ക്ക് നീര്‍മാതളം 2015 പുരസ്‌കാരം സുറാബിന് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരു ബഷീറിയന്‍ ഗ്രാമം എന്ന കഥക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് പാര്‍ക് ഭാരവാഹികളായ ഗിരിജന്‍ ഇളയാട്ട്, പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ എന്നിവര്‍ പറഞ്ഞു. പ്രവാസ ലോകത്തു നിന്ന് 70 പരം കഥകളാണ് അവാര്‍ഡ് കമ്മിറ്റിക്ക് ലഭിച്ചത്. ഡോ. പി കെ രാജശേഖരന്‍, ഡോ. കെ എസ് രവികുമാര്‍, പ്രൊഫ. അലിയാര്‍ എന്നിവര്‍ ഉള്‍പെട്ട സമിതിയാണ് അവാര്‍ഡിനുള്ള കൃതി തിരഞ്ഞെടുത്തത്. നാലി(വെള്ളി)ന് ഖിസൈസിലെ ഇന്ത്യന്‍ അക്കാഡമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാല്‍ അവാര്‍ഡ് സമ്മാനിക്കും. വൈകുന്നേരം 5.30ക്കാണ് പരിപാടി. 25, 000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. അടുത്ത വര്‍ഷങ്ങളില്‍ കവിതക്കും അവാര്‍ഡ് നല്‍കും. ഒപ്പം മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും പുരസ്‌കാരം നല്‍കാന്‍ പദ്ധതിയുണ്ടെന്ന് പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ വ്യക്തമാക്കി. ബിജോയ് ഇംബ്രാങ്ങാട്ടില്‍, ജനാര്‍ദനന്‍ ഇളയാട്ട് പങ്കെടുത്തു.

Latest