Connect with us

Saudi Arabia

ശാന്തിയും സമാധാനവും നിലനിര്‍ത്താനാണ് സാമുദായിക നേതാക്കള്‍ ശ്രമിക്കേണ്ടത്: ഐസിഎഫ

Published

|

Last Updated

മക്ക: നാല് വോട്ടിനു വേണ്ടി മനുഷ്യ മനസ്സില്‍ കുടിയിരുത്താനുള്ള ആസൂത്രിത ശ്രമങ്ങളെ കേരളീയ സമൂഹം തള്ളിക്കളയണമെന്ന് ഐ സി എഫ് സൗദി നാഷണല്‍ കമ്മിററി ആഹ്വാനം ചെയ്തു.

നാട്ടില്‍ശാന്തിയും സമാധാനവും നിലനിര്‍ത്താനാണു് സാമുദായിക നേതാക്കള്‍ ശ്രമിക്കേണ്ടത്. തരം താഴ്ന്ന വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എത്ര ഉന്നതരായാലും അവരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാകണം.

ലോകം മുഴുവന്‍ ആദരിക്കുന്ന സുന്നി മുസ്ലിംകളുടെ അനിഷേധ്യനായ നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും സ്ത്രീവിരുദ്ധനെന്ന് ആക്ഷേപിക്കുകയും ചെയ്തവര്‍ തെറ്റുതിരുത്തി ക്ഷമാപണം നടത്താന്‍ തയാറാകണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു. സമൂഹത്തില്‍ പെരുകി വരുന്ന ലൈംഗിക അതിക്രമങ്ങളുടെയും, അരാജകത്വങ്ങളുടെയും പശ്ചാത്തലത്തില്‍ കാന്തപുരം നടത്തിയ അടിസ്ഥാന തത്ത്വങ്ങളെപഠനവിധേയമാക്കുകയാണ് വേണ്ടത്. ഭദ്രമായ ആദര്‍ശാടിത്തറയുള്ള ഒരു പ്രസ്ഥാനത്തെയും അതിന്റെ നേതൃത്വത്തെയും കേവല നുണപ്രചരണങ്ങള്‍ കൊണ്ട് തകര്‍ക്കാന്‍ കഴിയില്ല. പുരോഗമനമെന്നും സാമ്രാജ്യത്ത വിരുദ്ധമെന്നും മേനി നടിക്കുന്ന ചില വാര്‍ത്താ മാധ്യമങ്ങള്‍ നുണയന്മാരും സാമ്രാജ്യത്ത്വത്തി ന്റെ ഏജന്റുമാരുമായി സ്വയം പരിഹാസ്യരാകുന്നത് നിര്‍ഭാഗ്യകരമാണ്. പ്രസിഡണ്ട് സയ്യിദ് ഹബീബുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, അബ്ദുറഹീം പാപ്പിനിശ്ശേരി, അബ്ദുസ്സലാം വടകര,നിസാര്‍ കാട്ടില്‍, സലീം പാലച്ചിറ സംബന്ധിച്ചു. അബൂബകര്‍ അന്‍വരി സ്വാഗതവും ബശീര്‍ എറണാകുളം നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest