Connect with us

Articles

എയ്ഡ്‌സിന്റെ കള്ളക്കണക്കുകള്‍; സത്യം ആര്‍ക്കറിയാം?

Published

|

Last Updated

ഇന്ത്യയിലും ലോകത്തും കേരളത്തിലും എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുകളുണ്ടായി എന്ന വാര്‍ത്തയാണ് ലോകാരോഗ്യ സംഘടന ഈ ഡിസംബര്‍ ഒന്നിന് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലെ അത്ഭുതം. 2004ല്‍ ലോകത്ത് ആകെ 20 ലക്ഷം എയ്ഡ്‌സ് ബാധിതര്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോളത് 12 ലക്ഷമായി കുറഞ്ഞുവെന്നുമാണ് മാധ്യമം വാര്‍ത്ത. 2020 ഓടെ രോഗബാധിതരുടെ എണ്ണം 75 ശതമാനമായി കുറയുമെന്നും ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നുവത്രെ! എന്നാല്‍ മാതൃഭൂമി പത്രം പറയുന്ന കണക്കനുസരിച്ച് ലോകത്താകെ 3.69 കോടി എച്ച് ഐ വി ബാധിതരാണുള്ളത്. അവരില്‍ 3.4 കോടി ആളുകള്‍ 2014ല്‍ മരിച്ചുവത്രെ! എന്നാല്‍, 2015ല്‍ 1.5 കോടിപ്പേര്‍ എച്ച് ഐ വിക്കെതിരെ ചികിത്സ നേടി! വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടരുകയാണ്.
ഇതിന്റെ കാരണം മാധ്യമങ്ങളോ അവരുടെ റിപ്പോര്‍ട്ടര്‍മാരുടെ അശ്രദ്ധയോ അല്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി എച്ച് ഐ വി, എയ്ഡ്‌സ് ബാധിതരെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന കണക്കുകള്‍ക്ക് ഒരു പൊരുത്തവും കണ്ടുപിടിക്കാനാകില്ല. അസംബന്ധങ്ങളാണ് എയ്ഡ്‌സിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്നത്. ലോകാരോഗ്യസംഘടന പോലെയുള്ള ഏജന്‍സികള്‍ കൊടുക്കുന്ന കണക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നതുകൊണ്ടാണ് വൈരുധ്യങ്ങള്‍ നിറഞ്ഞ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നു നിറയുന്നത്.
ആകെയുള്ള 3.69 കോടിപ്പേരില്‍ 3.4 കോടി ആളുകള്‍ കഴിഞ്ഞ വര്‍ഷം മരിച്ചെങ്കില്‍ 2015ല്‍ 1.5 കോടിപ്പേര്‍ ചികിത്സ തേടിയതെങ്ങനെ? ഒരൊറ്റ വര്‍ഷം കൊണ്ട് പുതുതായി ഒന്നരക്കോടിപ്പേര്‍ക്ക് എച്ച് ഐ വി ബാധിച്ചുവെന്നാണോ? അങ്ങനെയാണെങ്കില്‍, എച്ച് ഐ വി ബാധിതരുടെ എണ്ണത്തില്‍ ലക്ഷക്കണക്കിന് കുറവുണ്ടായി എന്ന റിപ്പോര്‍ട്ട് ആരുടേതാണ്?
ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമം പത്രം വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നു “”പുതിയ നൂറ്റാണ്ടിന്റെ ആദ്യ 15 വര്‍ഷത്തിനിടെ 78 ലക്ഷത്തോളം പേരെ രോഗബാധയില്‍ നിന്ന് രക്ഷിക്കാനായിട്ടുണ്ട്”” അതേ റിപ്പോര്‍ട്ടിന്റെ അവസാനഭാഗത്ത് പറയുന്നു “”രോഗം പിടിപെട്ടാല്‍ ചികിത്സിച്ച് ഭേദമാക്കാനുള്ള കൃത്യമായ മരുന്ന് ഇനിയും കണ്ടെത്താന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല”” ഒന്നാലോചിച്ചു നോക്കൂ. കൃത്യമായ മരുന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ രോഗത്തില്‍ നിന്ന് 78 ലക്ഷം പേരെ രക്ഷിച്ചതെങ്ങനെയെന്ന്? ഏത് മാന്ത്രികവടിയായിരിക്കും ഉപയോഗിച്ചത്? ഏതു രാജ്യത്തുള്ള ഏതു മനുഷ്യരെയാണ് രക്ഷിച്ചതെന്നറിയാനും താത്പര്യമുണ്ട്.
മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു കാര്യം “”എയ്ഡ്‌സ് ബാധിച്ച് മരിക്കുന്ന കൗമാരക്കാരുടെ എണ്ണം 15 വര്‍ഷത്തിനിടെ മൂന്ന് മടങ്ങായി”” എന്നാല്‍, 2030ഓടെ എയ്ഡ്‌സ് ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാനാകുമെന്ന് ലോകാരോഗ്യസംഘടന അവകാശപ്പെടുന്നുവത്രെ! രോഗികളുടെ എണ്ണത്തെക്കുറിച്ച് ഡബ്ല്യു എച്ച് ഒ പറയുന്ന കണക്കുകളേ നമുക്കറിയാവൂ. ഏതോ വിദ്യ ഉപയോഗിച്ച് രോഗികളെ സുഖപ്പെടുത്തുന്ന കണക്കുകളും കോടിക്കണക്കിന് ജനങ്ങള്‍ ഇതുമൂലം മരിക്കുന്നുവെന്നു പറയുന്ന കണക്കുകളും അവരുടേതു തന്നെ. വിശ്വസിക്കാം. പക്ഷേ, കണക്കുകള്‍ വിശ്വസനീയമായ വിധത്തില്‍ പറയണം. മനുഷ്യന്റെ യുക്തിയെ വെല്ലുവിളിക്കുകയല്ല ലോകാരോഗ്യ സംഘടന ചെയ്യേണ്ടത്.
ഫലിതം അവസാനിക്കുന്നില്ല. എയ്ഡ്‌സ് ചികിത്സാരംഗത്തെ ആന്റി റിട്രോ വൈറല്‍ ചികിത്സ (എ ആര്‍ ടി) 1.6 കോടി പേര്‍ക്ക് ഇതിനകം ലഭ്യമാക്കിയത്രെ! (ലോകത്തെ കണക്കുകളാണല്ലോ സംഘടന പറയുന്നത്) അടുത്ത വരിയില്‍ പറയുന്നു: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം നിലവില്‍ 1.1 കോടിപ്പേര്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. അപ്പോള്‍, ബാക്കി ലോകത്ത് ദശാംശം 5 ശതമാനം ആളുകള്‍ക്ക് മാത്രമാണോ എ ആര്‍ ടി ചികിത്സ നല്‍കിയത്?
കേരളത്തില്‍ എയ്ഡ്‌സ് രോഗികള്‍ കുറയുന്നു എന്ന വാര്‍ത്തയുമായാണ് ഡിസംബര്‍ ഒന്നിന് കേരള കൗമുദി പത്രം പുറത്തിറങ്ങിയത്. പട്ടിക കൊടുത്തിട്ടുണ്ട്. 2008ല്‍ 2748 എച്ച് ഐ വി അണുബാധിതര്‍. 2015ല്‍ 1076 പേര്‍ക്ക് മാത്രമേ ബാധയേറ്റിട്ടുള്ളൂ. 2005ല്‍ ഏകദേശം ഒരു ലക്ഷത്തോളം എച്ച് ഐ വി അണുബാധിതര്‍ കേരളത്തിലുണ്ട് എന്ന ഒരു വാര്‍ത്തയുണ്ടായിരുന്നു. എന്തായാലും പുതിയ കണക്കുകള്‍ പ്രകാരം കേരളത്തിലെ അണുബാധിതരുടെ ആകെ എണ്ണം 27, 604ആണ്. നേരത്തെ എയ്ഡ്‌സ് ബാധിച്ചുവെന്ന് പറയുന്നവരെക്കുറിച്ച് പിന്നീട് കണക്കുകള്‍ ഇല്ല. അവര്‍ക്കെന്ത് സംഭവിച്ചുവെന്നുമറിയില്ല. എച്ച് ഐ വി മൂലം സംസ്ഥാനത്ത് മരണമടഞ്ഞ ആകെയാളുകള്‍ ഇതുവരെ 4256 പേര്‍ മാത്രമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പറയുന്നു. അങ്ങനെയാണെങ്കില്‍ പഴയ കണക്കുകള്‍ തെറ്റാണ്. അല്ലെങ്കില്‍ അവര്‍ക്കെല്ലാം എയ്ഡ്‌സ് ഭേദമായി എന്നു പറയേണ്ടി വരും.
ഒരിക്കല്‍ എയ്ഡ്‌സ് ബാധിച്ചാല്‍ പൂര്‍ണമായും ഭേദമാകാവുന്ന രോഗമാണോ അത്? ആണെന്നോ അല്ലെന്നോ പറയാനാവില്ല ഔദ്യോഗിക കണക്കുകള്‍ കണ്ടാല്‍. ഓരോ വര്‍ഷവും ഓരോ കണക്കുകളാണ് പറയുന്നത്. ഒരിക്കലും പാകപ്പെടാത്ത, ദഹിക്കാത്ത കണക്കുകള്‍. എയ്ഡ്‌സിന്റെ പേരില്‍ കോടികള്‍ ഒഴുകിക്കൊണ്ടിരുന്ന കാലത്ത് ആ രോഗം ഒരു മഹാമാരിയെന്നാണ് പറഞ്ഞിരുന്നത്. ഫണ്ടിന്റെ വരവ് നിലച്ചപ്പോള്‍ എയ്ഡ്‌സ് രോഗികള്‍ അപ്രത്യക്ഷരാകുന്നു, എണ്ണം വന്‍തോതില്‍ കുറയുന്നു. മഹാശ്ചര്യം!
എച്ച് ഐ വി എന്ന വൈറസാണ് രോഗം പരത്തുന്നത് എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍, അങ്ങനെയൊരു വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായെന്നു വാദിക്കുന്ന വലിയൊരു വിഭാഗം മെഡിക്കല്‍ സയന്‍സിലുണ്ട്. ഏതോ ഒരു വൈറസ് എന്നല്ലാതെ കൃത്യമായ ഗവേഷണം ആ രംഗത്ത് നടന്നാല്‍ മാത്രമേ ഏത് വൈറസ് എന്നു പറയാനാകൂ.
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവ്യക്തതകള്‍ മാത്രം അവശേഷിക്കുന്ന ഒരു രോഗമാണ് എയ്ഡ്‌സ്. പിടികിട്ടാത്ത വൈറസാണ് എച്ച് െഎ വി ദശലക്ഷക്കണക്കിന് ഡോളറാണ് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഇതിന്റെ പേരില്‍ ഒഴുക്കിയത്. ലോകത്തെ ഒരു പ്രധാന ബിസിനസ്സ് പോലും എയ്ഡ്‌സ് വിരുദ്ധ പ്രചാരണമായിരുന്നു. എന്നിട്ടും എന്തേ, എയ്ഡ്‌സ് ചികിത്സാരംഗത്ത് പുരോഗതിയുണ്ടാകാത്തത്, അവ്യക്തതകള്‍ മായ്ച്ച് കളയാത്തത്? ഉത്തരം കിട്ടാത്ത നൂറായിരം ചോദ്യങ്ങളുടെ കുന്തമുനകള്‍ ലോകത്തെ അസ്വസ്ഥമാക്കുമ്പോള്‍, ഒരു ലോക എയ്ഡ്‌സ് ദിനവും ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടും ആരേയും സ്പര്‍ശിക്കാതെ കടന്നുപോകുന്നു. യഥാര്‍ഥത്തില്‍, ഈ രോഗത്തിന്റെ പേരില്‍ ജീവിച്ചു മരിക്കുന്നവര്‍ക്ക് എയ്ഡ്‌സ് തന്നെയാണോ ബാധിച്ചിട്ടുള്ളത്?