Connect with us

International

സിറിയയിലെ എെഎസ് കേന്ദ്രങ്ങളില്‍ ബ്രിട്ടണ്‍ വ്യോമാക്രമണം നടത്തി

Published

|

Last Updated

ഡമസ്‌കസ്: സിറിയയിലെ ഐഎസ് തീവ്രവാദികളെ ലക്ഷ്യമിട്ട് ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. റോയല്‍ എയര്‍ഫോഴ്‌സിന്റെ ടൊര്‍ണാഡോ ജെറ്റ് വിമാനങ്ങളാണ് ആക്രമണം നടത്തുന്നത്. സിറിയയില്‍ ബ്രിട്ടീഷ് വ്യോമ സേന നടത്തുന്ന ആദ്യ ആക്രമണമാണിത്.

സിറിയയിലെ ബ്രിട്ടന്റെ ഇടപെടലിന് അനുകൂലമായി പാര്‍ലിമെന്റില്‍ വോട്ടെടുപ്പ് നടന്നതിന് പിന്നാലെയാണ് ആക്രമണത്തിന് തുടക്കമിട്ടത്. 223ന് എതിരെ 397 വോട്ടുകള്‍ക്കാണ് സിറിയന്‍ ഇടപെടല്‍ സംബന്ധിച്ച പ്രമേയം പാസ്സായത്. ഇത് കഴിഞ്ഞ ഉടന്‍ തന്നെ യുദ്ധ വിമാനങ്ങള്‍ അക്രോതിരി റോയല്‍ എയര്‍ഫോഴ്‌സ് വ്യോമതാവളത്തില്‍ നിന്നും പുറപ്പെടുകയായിരുന്നു.

നാല് ടോര്‍ണാഡോ ജെറ്റ് വിമാനങ്ങളാണ് സിറിയന്‍ ആക്രമണത്തിന് പുറപ്പെട്ടത്. ഇവയില്‍ 227 കിലോഗ്രാം തൂക്കമുള്ള ബോംബുകളാണ് ഉണ്ടായിരുന്നത്. മൂന്ന് മണിക്കൂര്‍ നേരത്തെ ആക്രമണത്തിന് ശേഷം തിരിച്ചെത്തിയ രണ്ട് വിമാനങ്ങളില്‍ ബോംബ് അവശേഷിച്ചിരുന്നില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest