Connect with us

Organisation

ഇസ്‌ലാമിക സംസ്‌കാരത്തെ തകര്‍ക്കാനുള്ള നീക്കം ചെറുത്ത് തോല്‍പ്പിക്കണം: എം വി സിദ്ദീഖ് സഖാഫി

Published

|

Last Updated

ഒറ്റപ്പാലം: ലിംഗസമത്വത്തിന്റെ പേരില്‍ ഇസ്‌ലാമിക സംസ്‌കാരത്തെ തകര്‍ക്കാനുള്ള നീക്കം ചെറുത്ത് തോല്‍പ്പിക്കണമെന്ന് എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, മുസ്‌ലീം ജമാഅത്തിന്റെ പ്രഥമ സര്‍ക്കിള്‍ പത്തിരിപ്പാലയില്‍ രൂപവത്ക്കരണയോഗത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബഞ്ചില്‍ തന്നെ ഇരുന്ന് പഠിക്കണമെന്നത് ഇതിന് ഉദാഹരണമാണ്. ഇടകലര്‍ന്ന് പഠിക്കുന്നതിനെ ഇസ് ലാമില്‍ മാത്രമല്ല മറ്റു ഇതര മതങ്ങളും എതിര്‍ത്ത ചരിത്രമുണ്ട്. നല്ലൊരു സമൂഹം വാര്‍ത്തെടുക്കുന്നതിനും സ്ത്രീ സുരക്ഷക്കും അനിവാര്യമായത് കൊണ്ടാണ് ഇസ് ലാം ഇങ്ങനെ നിഷ്‌കര്‍ഷിക്കുന്നത്. ഇതിനെതിരെ ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടുള്ള വിവാദങ്ങള്‍ ഇസ് ലാമിക സംസ്‌കാരത്തെയും അത് വഴി ഇസ് ലാമിനെയും തകര്‍ക്കുകയാണ് ലക്ഷ്യം. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമൂഹത്തിലും കുടുംബത്തിലുമുള്ള സ്ത്രീയുടെ സമുന്നതമായ സ്ഥാനത്തേയും മഹത്വത്തേയും അംഗീകരിക്കുന്ന മതമാണ് ഇസ് ലാം.
സ്ത്രീ-പുരുഷസമത്വത്തിന്റെ പേരില്‍ ചുബന സമരം നടത്തിയപ്പോള്‍ സുന്നിസംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നു. അന്നുംശക്തമായ പ്രതിഷേധമാണ് സംഘടനക്ക് ഏല്‍ക്കേണ്ടിവന്നത്. ഇന്ന് ചുംബനസമരത്തിന്റെ അവസ്ഥ എന്തായിയെന്ന് ആലോചിക്കുമ്പോള്‍ സുന്നിസംഘടനകളുടെ നിലപാട് ശരിയായിരുന്നുവെന്ന് മനസ്സിലാകും. ഇപ്പോഴത്തെ ലിംഗസമത്വവാദികളുടെ എതിര്‍പ്പുകളും വരുംകാലഘട്ടത്തില്‍ സുന്നിപ്രസ്ഥാനത്തിന്റേത് ശരിയായ നിലപാടാണെന്ന് തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാസര്‍ വരോട് അധ്യക്ഷത വഹിച്ചു. റശീദ് അശറഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദാലി ലത്വീഫി സ്വാഗതവും ഖാലിദ് ലത്വീഫി നന്ദിയും പറഞ്ഞു. പത്തിരിപ്പാല സെക്ടര്‍ ഭാരവാഹികള്‍: മുഹമ്മദ് മുസ് ലിയാര്‍(പ്രസി), ഹംസ ഹാജി, മഹമ്മദ്( വൈ പ്രസി), മജീദ്( സെക്ര), മുഹമ്മദാലി, അബൂബക്കര്‍ ഹാജി( ജോ സെക്ര), എന്‍ ജിനീയര്‍ സൈതലവി( ഫിനാന്‍സ് സെക്ര), എസ് വൈ എസ് ഭാരവാഹികള്‍:മുഹമ്മദ് കുട്ടി ലത്വീഫി( പ്രസി), ജലീല്‍ സഖാഫി, യൂസഫ് അല്‍മദനി( വൈ പ്രസി), ഖാലിദ് ലത്വീഫി( സെക്ര), ജാബിര്‍ മുസ് ലിയാര്‍, മൂസ അന്‍വരി( ജോ സെക്ര), അക്ബര്‍ ഹാജി(ഫിനാന്‍സ് സെക്ര).യൂനിറ്റ് രൂപവത്ക്കരണം പൂര്‍ത്തിയായി.ഈ മാസം ഇരുപതോടെ സര്‍ക്കിള്‍ തല പുനസംഘടന തീരും.
പുതിയ 10 സര്‍ക്കിളുകള്‍ ഉള്‍പ്പെടെ 60 സര്‍ക്കിള്‍ കമ്മിറ്റികളും ജനുവരിയില്‍ 14 സോണ്‍ കമ്മിറ്റികളുമാണ് നിലവില്‍ വരിക. മഹല്ലുതലങ്ങളിലും മറ്റുമായി എസ്‌വൈഎസിനും മുസ്ലിംജമാഅത്തിനും ഉലമാക്കളും ഉമറാക്കളും ഉള്‍പ്പെടെയുള്ള ബഹുജനങ്ങളുടെ പിന്തുണയും അംഗത്വവും മുസ്ലിം ജമാഅത്തിന് ലഭിച്ചു. പ്രാദേശിക തലങ്ങളില്‍ എസ്‌വൈഎസിനെ കൂടാതെ ഇനി മുസ്ലിംജമാഅത്തും നാടിന്റെ സ്പന്ദനങ്ങള്‍ക്ക് നിര്‍ണ്ണായക നേതൃത്വം വഹിക്കും.
വര്‍ധിച്ചുവരുന്ന ജീര്‍ണ്ണതകള്‍ക്കും ആശയവൈകല്യത്തിനുമെതിരെ പുതിയ പ്രബോധന സാധ്യകള്‍ തേടുന്നതാകും മുസ്ലിംജമാഅത്തിന്റെ കര്‍മ്മമണ്ഡലമെന്ന് സുന്നി നേതാക്കള്‍ അറിയിച്ചു. ജില്ലയിലെ മെമ്പര്‍ഷിപ്പ് ക്യാംപയിന് സമാപനം കുറിച്ച് ജനുവരി 26ന് പാലക്കാട്ടാണ് ജില്ലാ സമ്മേളനം. ജില്ലാ സമ്മേളനത്തില്‍ എസ്‌വൈഎസിനും മുസ്ലിം ജമാഅത്തിനും പുതിയ ഭാരവാഹികള്‍ സാരഥ്യമേല്‍ക്കും.

Latest