Connect with us

Ongoing News

സെവാഗിനെ ബിസിസിഐ ആദരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: വിരമിച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗിന് അര്‍ഹിച്ച യാത്രയപ്പ് നല്‍കാനായില്ലെങ്കിലും ബിസിസിഐ ആദരിച്ചു. ഇന്ന് രാവിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റ് നടക്കുന്ന ഫിറോസ്ഷാ മൈതാനത്താണ് കളി ആരംഭിക്കുന്നതിന് മുമ്പ് സെവാഗിനെ ആദരിച്ചത്. സെവാഗ് കളിച്ചു വളര്‍ന്ന ഗ്രൗണ്ടാണ് ഫിറോസ് ഷാ കോട്‌ല.

തന്റെ വളര്‍ച്ചയില്‍ പങ്കുള്ള എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രത്യേകിച്ചും രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവര്‍ക്കുള്ള നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. സെവാഗിന്റെ കുടുംബവും ചടങ്ങില്‍ പങ്കെടുത്തു. സെവാഗിന്റെ ക്രിക്കറ്റ് നേട്ടങ്ങള്‍ ആലേഖനം ചെയ്ത വെള്ളിപ്പതക്കം ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അദ്ദേഹത്തിന് സമ്മാനിച്ചു. സെവാഗിനോടയുള്ള ആദരസൂചകമായി ഫിറോസ് ഷാ കോട്‌ലയുടെ രണ്ടറ്റങ്ങള്‍ക്ക് വീരു 319, വീരു 309 എന്നിങ്ങനെ നാമകരണം ചെയ്തു. വീരുവിന്റെ ട്രിപ്പിള്‍ സെഞ്ച്വറികളെ അനുസ്മരിച്ചുകൊണ്ടാണ് ഇങ്ങനെ പേര് നല്‍കിയത്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യക്കാരനാണ് സെവാഗ്. രണ്ട് തവണ ട്രിപ്പിള്‍ നേടിയ ലോകത്തെ നാല് താരങ്ങളില്‍ ഒരാളുമാണ്.

VIRU

കഴിഞ്ഞ ഒക്ടോബറില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച സെവാഗ് കഴിഞ്ഞ മാസം അമേരിക്കയില്‍ നടന്ന വിരമിച്ച താരങ്ങളുടെ ഓള്‍ സ്റ്റാര്‍ ക്രിക്കറ്റില്‍ കളിച്ചു.

Latest