Connect with us

Uae

കെ എം സി സി ദേശീയ ദിനാഘോഷ സമാപനം നാലിന്‌

Published

|

Last Updated

ദുബൈ: യു എ ഇയുടെ 44-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി കെ എം സി സി സംഘടിപ്പിച്ച ദേശീയദിനാഘോഷം നാലിന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാ-കായിക മത്സരങ്ങളും സാമൂഹിക സാംസ്‌കാരിക പരിപാടികളുമായി ഒരു മാസക്കാലം നീണ്ടുനിന്നതായിരുന്നു ആഘോഷം. എന്‍ ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ അല്‍ തമീം സമ്മേളനം ഉദ്ഘാടനം ചെയ്യും. സി ഡി എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉമര്‍ മുസന്ന, സാദിഖലി ശിഹാബ് തങ്ങള്‍, കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, പി വി അബ്ദുല്‍ വഹാബ് എം പി, എം അബ്ദുര്‍റഹ്മാന്‍, പി എം സാദിഖലി, ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ പ്രസംഗിക്കും.
കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പി എ ഇബ്‌റാഹീം ഹാജി, രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക-വാണിജ്യ-വ്യവസായ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി കെ അബ്ദുല്ല (ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്), റിയാസ് ചേലേരി (പേഴ്‌സണാലിറ്റി ഓഫ് ദി അവാര്‍ഡ്), അബ്ദുലത്വീഫ് ബദറുസ്സമ (ഗ്ലോബല്‍ ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ്), ഡോ. മുഹമ്മദ് ഖാസിം (എക്‌സലന്‍സി ഇന്‍ ഹെല്‍ത് കെയര്‍ അവാര്‍ഡ്), സന്ദീപ് മൈലത്ത് (യംഗ് എന്റര്‍പ്രിണര്‍ അവാര്‍ഡ്), തെല്‍ഹത് തൊട്ടിവളപ്പില്‍ (ബിസിനസ് ഇന്നവേഷന്‍ അവാര്‍ഡ്), ഇസ്മാഈല്‍ അബ്ദുര്‍റഹ്മാന്‍ (ഔട്ട് സ്റ്റാന്‍ഡിംഗ് ബിസിനസ് പേഴ്‌സണാലിറ്റി അവാര്‍ഡ്), പ്രമുഖ പത്രപ്രവര്‍ത്തകരായ കെ എം അബ്ബാസ് (പ്രിന്റ് മീഡിയ), നാസര്‍ ബേപ്പൂര്‍ (വിഷ്വല്‍ മീഡിയ), വനിതാ വിനോദ് (റേഡിയോ) എന്നിവരെ ചടങ്ങില്‍ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സാദിഖലി ശിഹാബ് തങ്ങള്‍, ഇബ്‌റാഹീം എളേറ്റില്‍, അന്‍വര്‍ നഹ, ഇബ്‌റാഹീം മുറിച്ചാണ്ടി, എ സി ഇസ്മാഈല്‍, അഡ്വ. സാജിദ് അബൂബക്കര്‍, ഒ കെ ഇബ്‌റാഹീം, അശ്‌റഫ് കൊടുങ്ങല്ലൂര്‍, ഹനീഫ് കല്‍മട്ട പങ്കെടുത്തു.