Connect with us

Gulf

ദോഹ പുസ്തകമേളക്കു തുടക്കം

Published

|

Last Updated

ദോഹ അന്താരാഷ്ട്ര പുസ്തകമേള തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിപ് ഉര്‍ദുഗാനും ഖത്വര്‍ സാംസ്‌കാരിക, കലാ, കായിക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ഇരുപത്തി ആറാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിപ് ഉര്‍ദുഗാനും ഖത്വര്‍ സാംസ്‌കാരിക, കലാ, കായിക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നലെ വൈകുന്നേരമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. മന്ത്രിമാരും വ്യത്യസ്ത രാജ്യങ്ങളിലെ അംബാസഡര്‍മാരും ദോഹയിലെ തുര്‍ക്കി പ്രവാസികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
തുര്‍ക്കിയിലെ 25 പുസ്തക പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഒമ്പത് തുര്‍ക്കി കലാ പ്രകടനങ്ങളും പുസ്തക മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 427 പ്രസാധകരാണ് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ പങ്കെടുക്കുന്നത്.സാംസ്‌കാരിക, സാഹിത്യ സെമിനാറുകളും സായാഹ്ന സംഗീതവും ശില്‍പശാലകളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.