Connect with us

Qatar

മലബാര്‍ ഗോള്‍ഡ് ശൈത്യകാല വസ്ത്രങ്ങള്‍ വിതരണം ചെയ്ത

Published

|

Last Updated

ഉംബാബ് ലേബര്‍ ക്യാംപുകളില്‍ മലബാര്‍ ഗോള്‍ഡ് ശൈത്യകാല വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നു

ദോഹ: ഖത്വറിന്റെ വിദൂര പ്രദേശമായ ഉംബാബ് ലേബര്‍ ക്യാംപുകളില്‍ യൂത്ത് ഫോറം ഖത്വറുമായി ചേര്‍ന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് തണുപ്പിനുള്ള വസ്ത്രങ്ങള്‍ വിതരണം ചെയ്തു. മൂന്നാംവര്‍ഷമാണ് വസ്ത്ര വിതരണം. തങ്ങളുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന നാടുകളില്‍ സാമൂഹ്യ സേവനം നടത്തുന്നത് മലബാര്‍ ഗോള്‍ഡിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്ന് റീജ്യണല്‍ ഹെഡ് ടി വി സന്തോഷ് പറഞ്ഞു. കുടുംബത്തിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യൂത്ത് ഫോറം ഖത്വര്‍ പ്രസിഡന്റ് എസ് എ ഫിറോസ് പറഞ്ഞു.