Connect with us

National

ഭാര്യ നിത്യരോഗിയാണെങ്കില്‍ വിവാഹമോചനം സാധ്യമല്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഭാര്യക്ക് മാറാത്ത രോഗമുണ്ടെങ്കില്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി.
ഇത്തരം സാഹചര്യങ്ങളില്‍ പരസ്പരസമ്മതത്തോടെ ഇരുവരും ഒരുമിച്ച് ഹരജി നല്‍കിയാല്‍പോലും വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിധിയില്‍ സൂപ്രീം കോടതി വ്യക്തമാക്കി.
സ്ത്രീ രോഗത്തില്‍ നിന്നും പൂര്‍ണമായി മോചിതയായതിന് ശേഷം മാത്രമേ വിവാഹമോചന ഹരജികള്‍ പരിഗണിക്കാനാകൂവെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം വൈ ഇഖ്ബാല്‍ അധ്യക്ഷനായ ബഞ്ചിന്റെതാണ് സുപ്രധാനമായ വിധി.
ഹിന്ദു ഭാര്യമാര്‍ ദൈവത്തെ പോലെയാണ് ഭര്‍ത്താവിനെ കാണുന്നത്. പ്രതിസന്ധികളില്‍ ഒപ്പം നില്‍ക്കേണ്ട ചുമതല ഭര്‍ത്താവിനുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഭാര്യയും ഭര്‍ത്താവും ഒത്തുചേര്‍ന്ന് സമര്‍പ്പിച്ച വിവാഹമോചന ഹരജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ പുതിയ വിധി. ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു ഭാര്യ. അടിയന്തരമായി വിദഗ്ധ ചികിത്സ ഇവര്‍ക്ക് ആവശ്യമാണ്. 12.5 ലക്ഷം രൂപ ഭാര്യക്ക് നല്‍കാമെന്നും ഭര്‍ത്താവ് സമ്മതിച്ചിരുന്നു. ചികിത്സക്കായി പണം ആവശ്യമുള്ളതിനാലാണ് ഭാര്യ വിവാഹമോചനത്തിന് സമ്മതിച്ചതെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു വിധി പുറപ്പെടുവിച്ചത്.
ചികിത്സക്കായി അഞ്ച് ലക്ഷം രൂപ ഭര്‍ത്താവ് നല്‍കണമെന്നും രോഗം ഭേദമായതിന് ശേഷം മാത്രമേ ഹരജി പരിഗണിക്കാനാകൂവെന്നും കോടതി ഉത്തരവിട്ടു.

Latest