Connect with us

National

ചെന്നൈയില്‍ വീണ്ടും കനത്ത മഴ

Published

|

Last Updated

ചെന്നൈ: പ്രളയം ദുരിതം വിതച്ച തമിഴ്‌നാട്ടില്‍ വീണ്ടും മഴ. ഇന്ന് പുലര്‍ച്ചെയാണ് മഴ പെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മഴ അല്‍പം ശമിച്ചിരുന്നു. മഴയെത്തുടര്‍ന്ന് 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. താംബരം, ആവണി തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ വീണ്ടും കനത്തത്.

ശനിയാഴ്ചയും ഞായറാഴ്ചയും ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
വൈദ്യുതി,മൊബൈല്‍ഫോണ്‍ ബന്ധങ്ങള്‍ ഇപ്പോഴും താറുമാറായിക്കിടക്കുകയാണ്. വെള്ളക്കെട്ട് മാറാത്ത പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ചെയ്യുന്നത് കൂടുതല്‍ അപകടത്തിന് ഇടയാക്കുന്നതിനാല്‍ തിടുക്കം കാട്ടേണ്ടെന്നാണ് തീരുമാനം.
ചെന്നൈ വിമാനത്തിനരികെ കുടുങ്ങിയവരില്‍ ഭൂരിഭാഗംപേരെയും അഡയാറില്‍ ഒരുക്കിയ താല്‍ക്കാലിക എയര്‍ ക്യാംപ് വഴി രക്ഷപ്പെടുത്തി. മറ്റുള്ളവരെ ഇന്ന് രക്ഷിക്കാനാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി 1000 കോടി രൂപയുടെകൂടി സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുക അപര്യാപ്തമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
നിയമങ്ങള്‍ കാറ്റില്‍ പരത്തിയുള്ള നിര്‍മാണങ്ങളാണ് വെള്ളപ്പൊക്കം ഇത്രയും രൂക്ഷമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 1,60,00 ലേറെ അനധികൃത ബഹുനില മന്ദരിരങ്ങള്‍ ചെന്നൈയിലുണ്ടെന്നാണ് ചെന്നൈ മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണക്ക്.

Latest