Connect with us

National

ഓക്‌സിജന്‍ കിട്ടാതെ ചെന്നൈയിലെ ആശുപത്രിയില്‍ 18രോഗികള്‍ മരിച്ചു

Published

|

Last Updated

ചെന്നൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടതിനാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 18 രോഗികള്‍ മരിച്ചു. നന്ദംപാക്കം എംഐഒടി അന്താരാഷ്ട്ര ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് മരിച്ചത്.

ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ അടയാര്‍ നദി കരകവിഞ്ഞ് ഒഴുകിയിതാണ് ആശുപത്രിയില്‍ വെള്ളം കയറാന്‍ കാരണമായത്. ആശുപത്രിയുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. 184 രോഗികളുടെയും മരണം തമിഴ്‌നാട് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മൃതദേഹം പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ മറ്റ് രോഗികളെയും മാറ്റി.