Connect with us

Kozhikode

സ്ഥിരം സമിതിയംഗങ്ങളെ തിരഞ്ഞെടുത്തു

Published

|

Last Updated

കൊടുവള്ളി: നഗരസഭയില്‍ സ്ഥിരം സമിതിയംഗങ്ങളെ തിരഞ്ഞെടുത്തു. ധനകാര്യം, വികസനം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ അഞ്ച് സമിതികളില്‍ യു ഡി എഫിനും ക്ഷേമകാര്യം സമിതിയില്‍ പ്രതിപക്ഷമായ ജനപക്ഷ മുന്നണിക്കുമാണ് ഭൂരിപക്ഷം. റിട്ടേണിംഗ് ഓഫീസറായ ജില്ലാ അസി. വ്യവസായ കേന്ദ്രം ഓഫീസര്‍ ഐ ഗിരീഷ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മത്സരമില്ലാതെയാണ് തിരഞ്ഞെടുപ്പ്. മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ കോഴിശ്ശേരി മജീദ് യോഗത്തിനെത്തിയില്ല. ധനകാര്യം അധ്യക്ഷന്‍- വൈസ് ചെയര്‍മാന്‍ എ പി മജീദ് മാസ്റ്റര്‍. ക്ഷേമകാര്യം, ഫൈസല്‍ കാരാട്ട്, യു കെ അബൂബക്കര്‍, ഒ പി ഷീബ, കെ സുബൈദ, റജിഷ തമിം, സലീന മുഹമ്മദ് അംഗങ്ങള്‍. വികസനകാര്യം റസിയ ഇബ്‌റാഹീം, പി അബ്ദുല്‍ഖാദിര്‍, മുഹമ്മദ് സാഹിന്‍, പി കെ ഷീബ, കെ ജമീല, ഹാജി ബീവി അംഗങ്ങള്‍, ആരോഗ്യം വി സി നൂര്‍ജഹാന്‍, പി വി മൊയ്തീന്‍കുട്ടി, വിമല ഹരിദാസന്‍, പി അബ്ദു, ഷാന നൗഷാജ്, ഒ നിഷിദ അംഗങ്ങള്‍. പൊതുമരാമത്ത് കെ ശിവദാസന്‍, കെ പ്രീത, ടി നാസര്‍, പി അബൂബക്കര്‍, വായൊളി മുഹമ്മദ്, സി പി നാസര്‍കോയ തങ്ങള്‍, വിദ്യാഭ്യാസം സിന്ദു അനില്‍കുമാര്‍, പി അനീസ്, കെ കെ സഫീന, സുബൈദ റഹീം, ഇതില്‍ ഒരംഗത്തെ പിന്നീട് തിരഞ്ഞെടുക്കും. 36 അംഗ ഭരണസമിതിയില്‍ യു ഡി എഫിന് 19, ജനപക്ഷ മുന്നണിക്ക് പതിനാറ്, ഒരു സ്വതന്ത്ര അംഗങ്ങളാണുള്ളത്. അധ്യക്ഷത പദവിയിലേക്ക് തിരഞ്ഞെടുപ്പ് ഏഴിന് നടക്കും.

 

Latest