Connect with us

Palakkad

മാവോയിസ്റ്റ് തിരച്ചിലിനിടെ വെടിക്കോപ്പുകള്‍ ലഭിച്ചു

Published

|

Last Updated

മണ്ണാര്‍ക്കാട്: അഗളി പോലീസും തണ്ടര്‍ബോള്‍ട്ടും ഇന്നലെ വനത്തിനകത്ത് നടത്തിയ തിരച്ചിലില്‍ മാവോയിസ്റ്റുകളുടെതെന്നു സംശയിക്കുന്ന നാടന്‍ തോക്കും, തിരകളും കണ്ടെടുത്തു.
അഗളി മല്ലീശ്വരന്‍ മുടിക്ക് താഴെ ചെമ്പവടിമല വനമേഖലയില്‍ നിന്നാണ് അഗളി ഡിവൈ എസ് പി പി വാഹിദ്, സി ഐ. ദേവസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ടു സംഘം നാടന്‍ തോക്കും തിരകളും കണ്ടെടുത്തത്.
ഈ പ്രദേശത്തെ വനത്തിനകത്ത് നാലില്‍ അധികം ആളുകള്‍ക്ക് താമസിക്കുവാന്‍ കഴിയും വിധമുള്ള ഗുഹകളും കണ്ടെത്തിയതായി അധികൃതര്‍ പറയുന്നു. കരിപിടിച്ച അടുപ്പുകല്ലുകളും വിറകിന്റെ ശേഷിപ്പുകളും കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ അഗളി ഡി വൈ എസ് പിക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്നായിരുന്നു പോലീസ് രണ്ട് വിഭാഗമായി തിരിഞ്ഞ് വനത്തിനകത്ത് തിരച്ചില്‍ നടത്തിയത്.
ഒരു നാടന്‍ തോക്ക്, പതിനെട്ട് തിരകള്‍, ഒരു തോള്‍സഞ്ചി, ആറ് അറകളുള്ള പൗച്ച് എന്നിവയും രണ്ട് ജോഡി പച്ചക്കളര്‍ യൂനിഫോമും ഗുഹക്കുള്ളിലെ പരിശോധനയില്‍ പോലീസിന് ലഭിച്ചു. മാവോയിസ്റ്റുകളുടെ സാന്നിധ്യം അട്ടപ്പാടിയിലെ ജനങ്ങളെ ഭയപ്പെടുത്തുന്നതായും അദ്ദേഹം പറയുന്നു.
വിദ്യാസമ്പന്നരായ ആദിവാസികളെ ഭയപ്പെടുത്തിയാണ് മവോവാദികള്‍ ഇപ്പോള്‍ കാര്യങ്ങള്‍ നടത്തുന്നതെന്നും ഈ തിരിച്ചറിവ് ആദിവാസികളിലുണ്ടായതായും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് പോലീസും, കര്‍ണ്ണാടക പോലീസും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും, വനംവകുപ്പിന്റെ പൂര്‍ണ്ണ പിന്തുണ വനത്തിലെ പരിശോധന ഊര്‍ജ്ജിതമാക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറ്റുമുട്ടല്‍ പ്രതീക്ഷിച്ചു തന്നെയാണ് വനത്തിനകത്ത് കടന്നതെന്നും പോലീസ് ശക്തമായ തിരിച്ചടിക്ക് തയ്യാറാവുകയുണെന്നും ഡി വൈ എസ് പി പി വാഹിദ് പറഞ്ഞു.

---- facebook comment plugin here -----

Latest