Connect with us

Gulf

സഉൗദിയില്‍ പൂഴ്ത്തിവെപ്പ് തടയാന്‍ കർശന നടപടി

Published

|

Last Updated

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണ സാമഗ്രികളുടെ കച്ചവടം നടത്തുന്നവർ പൂഴ്ത്തിവെപ്പ് നടത്തുന്നത് ബോധ്യപ്പെട്ട സാഹചര്യത്തിൽ അവകൾ പരിശോധിക്കാൻ ഇന്റസ്ട്രീയൽ ആന്റ് കൊമേഴ്സ്‌ മന്ത്രാലയം വിപുലമായ സംഘത്തെ രൂപീകരിച്ചു. രണ്ടായിരത്തിലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോൾ നിരവധി ക്രമക്കേടുകൾ കണ്ടെത്താനാവുകയും 160 ലധികം സ്ഥാപന ഉടമകളോട് വ്യക്തമായ കൃത്യവിലോപം കാണിച്ചതിന്റെ അടിസ്ഥാനതിതിൽ മന്ത്രാലയം വിശദീകരണം തേടുകയും ചെയ്തു.   നടപടി ക്രമങ്ങൾ പൂര്ത്തിയാക്കുന്നതിന്റെ ഭാഗമായി അന്വേഷണ വിഭാഗത്തിലേക്കും തുടർന്ന് പ്രോസിക്യുഷനിലേക്കും ഇവരുടെ കേസ് വിടുന്നതിനു മുമ്പുള്ള പ്രഥമ നടപടി എന്നോണമാണ് വിശദീകരണം തേടിയത്. 

ബിൽഡിംഗ് മെറ്റീരിയൽ വില്പന നടത്തുന്ന വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയപ്പോൾ ചേമ്പർ ഓഫ് കൊമ്യെഴ്സിന്റെ അംഗീകാരപത്രം ഇല്ലാതെ പ്രവർത്തിക്കുന്ന 170 ലധികം സ്ഥപനങ്ങൾ കണ്ടെത്തുകയും അനധികൃതമായി പ്രവർത്തിക്കുന്ന 67 സ്ഥാപനങ്ങൾ സംഘം അടപ്പിക്കുകയും ചെയ്തു. ചില സ്ഥാപനങ്ങളിൽ നിന്നും തൊഴിൽ നിയമം ലംഘിച്ച തൊഴിലാളികളെ പിടികൂടി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

ഇക്കഴിഞ്ഞ ജനുവരി ആദ്യത്തിൽ തന്നെ മന്ത്രാലയം പൂഴ്ത്തിവെപ്പടക്കമുള്ള ക്രമക്കേടുകൾ പരിശോധിക്കുവാൻ സംഘത്തെ നിയോഗിക്കുന്ന വിവരം നേരിട്ട് അറിയിച്ചതും പരസ്യപ്പെടുത്തിയതുമാണ്. അന്ന് സ്വർണ്ണാഭരണ രംഗത്ത് കച്ചവടക്കാർ പൂഴ്ത്തി വെപ്പ് നടത്തുന്നത് തടയാൻ പരിശോധനാ സംഘത്തെ നിയമിക്കുകയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ മന്ത്രാലയം നടപ്പാക്കുകയും ചെയ്തു . നിയമം ലംഗിക്കുന്നവർക്ക് രണ്ടു വർഷം കഠിന തടവും ഒരാൾക്ക് ഒരു മില്യൻ വീതം പിഴയും വിദേശികളാണെങ്കിൽ നാടുകടത്തലും തുടങ്ങിയ ശിക്ഷകൾക്ക് മന്ത്രാലയം അംഗീകാരം നല്കുകയും ചെയ്തിരുന്നു. 

കൂടാതെ അഞ്ചു വർഷത്തേക്ക് കച്ചവടത്തിൽ നിന്നും വിലക്കുക, ചേമ്പർ ഓഫ് കൊമേഴ്സിന്റെ അംഗീകാരം റദ്ദുചെയ്യുക , പത്രങ്ങളിൽ സ്വന്തം ചിലവിൽ പേർ പ്രസിദ്ധപ്പെടുത്തുക, സ്ഥാപങ്ങൾ അടപ്പിക്കുക. തുടങ്ങിയ ശിക്ഷ നടപടികൾക്കും മന്ത്രാലയം അംഗീകരിച്ചിരുന്നു.

വരും ദിവസങ്ങളിൽ വിവിധ കച്ചവട സ്ഥപനങ്ങളിൽ നിരന്തര പരിശോധന നടത്തുമെന്നു മന്ത്രാലയം വ്യക്തമാക്കി, സ്ഥാപനങ്ങൾ നിയമവേധേയമാക്കുക, പൂഴ്ത്തിവെപ്പു അവസാനിപ്പിക്കുക , സ്വദേശികൾക്ക് കച്ചവടം ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നിവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. 

നിയമം ലംഘിക്കുന്നവരെ സഹായിക്കുവാനോ അവരുമായി സഹകരിക്കുവനോ പാടില്ലെന്നും നിയമ ലംഘനം ബോധ്യപ്പെട്ടാൽ 1900 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെപ്പ് കേസുകൾ അറിയിക്കുന്നവർക്ക് പ്രതികൾക്കെതിരെ വിധിക്കപ്പെടുന്ന പിഴയുടെ 30 ശതമാനം സമ്മാനമായി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.