Connect with us

International

അന്തരീക്ഷ മലിനീകരണം: ബീജിംഗില്‍ ആദ്യമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

|

Last Updated

ബീജിംഗ്: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ബീജിംഗില്‍ ആദ്യമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നഗരം കറുത്ത പുകയാല്‍ മൂടപ്പെട്ട സാഹചര്യത്തിലാണ് നടപടി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ നാല് ഘട്ട നിയന്ത്രണ പദ്ധതിയിലെ ഏറ്റവും ശക്തമായ മുന്നറിയിപ്പാണ് റെഡ് അലര്‍ട്ട്.

സ്‌കൂളുകള്‍ അടച്ചിടാനും ഫാക്ടറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാനും കര്‍ശന നിര്‍ദേശമുണ്ട്. പവര്‍ പ്ലാന്റുകളും വാഹനങ്ങളും ഫാക്ടറികളുമാണ് ബീജിംഗില്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍. അടുത്ത മൂന്ന് ദിവസം നഗരം പുകയാല്‍ മൂടപ്പെടുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നു.

Beijing Air polusion

ബീജിംഗിലെ അന്തരീക്ഷ മലിനീകരണത്തിന്റെ രൂക്ഷത മനസ്സിലാക്കുന്ന ചിത്രം. ആദ്യം ചിത്രം തെളിഞ്ഞ കാലാവസ്ഥയില്‍ പകര്‍ത്തിയത്. രണ്ടാമത്തേത് പുക നിറഞ്ഞ അവസ്ഥയില്‍ പകര്‍ത്തിയത്.

---- facebook comment plugin here -----

Latest